നവകേരളത്തിനായി കൂടുതല്‍ കേ​ന്ദ്ര സ​ഹാ​യം: മോ​ദി-​പി​ണ​റാ​യി കൂ​ടി​ക്കാ​ഴ്ച ചൊ​വ്വാ​ഴ്ച

തിരുവനന്തപുരം നവകേരള നിർമ്മാണത്തിനായി കൂടുതൽ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജൻ പ്രധാനമന്ത്രിയെ കാണും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്കാ​ണു ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. എ​ന്നാ​ല്‍, പു​ന​ര്‍ നി​ര്‍​മാ​ണ പാ​ക്കേ​ജ് ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. അ​തി​നാ​ല്‍ പാ​ക്കേ​ജ് പ്ര​ധാ​ന​മ​ന്ത്രി​ക്കു സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കു ക​ഴി​യി​ല്ല. നേ​ര​ത്തെ സ​മ​ര്‍​പ്പി​ച്ച ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കാ​കും പ്ര​ധാ​ന​മ​ന്ത്രി​ക്കു നേ​രി​ട്ടു കൈ​മാ​റു​ക.

പ്ര​ള​യ ദു​ര​ന്ത​ത്തി​ല്‍ കേ​ന്ദ്ര മാ​ന​ദ​ണ്ഡ പ്ര​കാ​രം സം​സ്ഥാ​ന​ത്തി​നു​ണ്ടാ​യ ന​ഷ്ട​മാ​യ 4,796.35 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മ​ട​ങ്ങി​യ നി​വേ​ദ​നം സം​സ്ഥാ​നം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ -​മെ​യി​ല്‍ വ​ഴി​യാ​ണു സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​സ്ഥാ​ന​ത്തു സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​ണ്. സം​ഘം തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യെ​യും റ​വ​ന്യു​മ​ന്ത്രി​യെ​യും ക​ണ്ടു ച​ര്‍​ച്ച ന​ട​ത്തു​ന്നു​ണ്ട്.

കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയും പിണറായി വിജയന്‍ സന്ദര്‍ശിക്കും. 24 ന് ഡല്‍ഹിക്കു പോകുന്ന മുഖ്യമന്ത്രി ബുധനാഴ്ച പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷമായിരിക്കും മടങ്ങിയെത്തുക. അമേരിക്കയിലെ വിദഗ്ദ്ധ ചികിത്സയ്ക്കുശേഷം ഇന്ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തി ഒൗദ്യോഗിക ചുമതലകളില്‍ സജീവമായത്.

Top