പൗരത്വ ബില്ല് ജനങ്ങളുടെ നല്ല ഭാവിക്ക് ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഗി രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിലെ അനധികൃത കോളനി നിവാസികള്‍ക്ക്സര്‍ക്കാര്‍ ഭൂമിയിലുള്ള ഇടമസ്ഥാവകാശം നല്‍കി.

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ പരോക്ഷമായി മോദി വിമര്‍ശിച്ചു. ഇതുവരെയും ഡല്‍ഹിയിലെ ജനങ്ങള്‍ വ്യാജ വാഗ്ദാനങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി അധികാരത്തിലുള്ളവര്‍ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Loading...

നല്ല ഭാവിക്ക് വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത, ഇതിന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളോടും ജനങ്ങള്‍ നന്ദി പറ‍യണമെന്നും ഡല്‍ഹിയില്‍ ബി.ജെ.പി റാലിയില്‍ മോദി പറഞ്ഞു.

ബില്‍ പാസായ ശേഷം ചിലര്‍ ഭയം ജനിപ്പിക്കാന്‍ ശ്രമിക്കുന്നു. ഉന്നതര്‍ പോലും വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ച്‌ ഭീതി പരത്തുന്നു. തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളുമാണ് ഇതേക്കുറിച്ച്‌ പ്രചരിപ്പിക്കുന്നത്. ആരുടെയും അവകാശം സര്‍ക്കാര്‍ കവരുന്നില്ല. മതം നോക്കിയല്ല സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ മുന്നൊരുക്കമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തുടനീളം ശക്തിയാര്‍ജിക്കെ രാംലീല മൈതാനിയില്‍ ബി.ജെ.പി റാലി നടത്തിയത്. ചിലര്‍ ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നു. വ്യാജ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍നിന്ന് ഡല്‍ഹിക്കാര്‍ മുക്തി നേടേണ്ടതുണ്ട്. കെജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിക്കായി ഒന്നും ചെയ്തില്ല. ഡല്‍ഹിയിലെ 40 ലക്ഷം പേര്‍ക്ക് സ്വന്തം ഭൂമി ഈ സര്‍ക്കാര്‍ നല്‍കി. രണ്ടായിരത്തിലധികം ബംഗ്ലാവുകളില്‍നിന്ന് വി.ഐ.പികളെ ഒഴിപ്പിച്ചു, എന്‍റെ വി.ഐ.പികള്‍ ജനങ്ങളാണ് -മോദി പറഞ്ഞു.