മോദി സമ്പന്നര്‍ക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി

ലഖ്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കാരണം കര്‍ഷകരും ചെറുകിട വ്യാപാരികളും കഷ്ടപ്പെടുമ്പോള്‍ ചില വന്‍വ്യവസായികള്‍ക്കൊപ്പമാണ് മോദിയെന്ന് രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലമായ അമേത്തിയില്‍ ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് രാഹുലിന്റെ പരാമര്‍ശം.

ജി.എസ്.ടിയും നോട്ടുനിരോധനവും നടപ്പിലാക്കി ജനങ്ങളുടെ പണം തട്ടിയെടുത്ത് നീരവ് മോദിയും വിജയ് മല്യയും പോലുള്ള സാമ്പത്തിക കുറ്റവാളികള്‍ക്ക് നല്‍കുകയാണ് പ്രധാനമന്ത്രി ചെയ്‌തതെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി വാഗ്ദാനം ചെയ്ത ബുളളറ്റ് ട്രയിന്‍ നടക്കാത്ത വാഗ്ദാനം മാത്രമാണെന്നും അതൊരിക്കലും യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Loading...

ബിജെപിയും ആര്‍എസ്എസും കാണിച്ചുകൂട്ടുന്നത് കണ്ട് ജനങ്ങള്‍ അമ്പരന്നിരിക്കുകയാണെന്നും ഓരോ ദിവസം കഴിയും തോറും പ്രശനങ്ങള്‍ കൂടി വരികയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.