മോദി വീണു, സോഷ്യല്‍ മീഡിയകളില്‍ വൈറലായി വീഡിയോ

പ്രധാനമന്ത്രി നരേന്ദേര മോദി കാലിടറി വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുനന്നു. ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയക്ക് എത്തിയ അദ്ദേഗം ഗംഗാ ഘട്ടിലെ പടികളിലാണ് കാലിടറി വീണത്. പടിക്കെട്ടുകള്‍ കയറുന്നതിനിടെയായിരുന്നു മോദി കാലു തെന്നി വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന സുരക്ഷാ സേന അംഗങ്ങള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

നാഷണല്‍ ഗംഗാ കൗണ്‍സിലിന്റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

Loading...

അതേസമയം പൗരത്വ ബില്ലിന്റെ പേരില്‍ എരിതീയില്‍ എണ്ണയൊഴിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ തെറ്റിദ്ധാരണകളില്‍ വീണുപോകരുത്. തന്നെ വിശ്വസിക്കണമെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് മോദി ആവശ്യപ്പെട്ടു. സംഘര്‍ഷ സാഹചര്യം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിച്ചു.

സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. പൗരത്വ ബില്ലിന്റെ പേരില്‍ അസമിലെ സഹോദരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ അവകാശങ്ങള്‍ ആര്‍ക്കും കവര്‍ന്നെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുതരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭാഷയും സംസ്‌ക്കാരവും സംരക്ഷിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ അസമിലെ സഹോദരങ്ങള്‍ക്ക് താങ്കളുടെ ട്വീറ്റ് വായിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു.

കലാപസമാനമായ സാഹചര്യം അടിയന്തരമായി ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയത് ലോക്‌സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഇടതുപാര്‍ട്ടികള്‍ വ്യാഴാഴ്ച്ച രാജ്യവ്യാപകമായി പ്രതിഷേധിക്കും.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 20ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. പൗരത്വ ബില്‍ കൊണ്ടുവരികയെന്ന ധീരമായ ചുവടുവയ്പ്പ് നടത്തിയ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നന്ദി അറിയിക്കുന്നതായി ആര്‍എസ്എസ് പ്രതികരിച്ചു.

അതിനിടെ, ദേശ സുരക്ഷനിയമം ലംഘിക്കുന്നതോ, രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതോ, മതവികാരം വ്രണപ്പെടുത്തുന്നതോ ആയ വാര്‍ത്തകളോ, ചിത്രങ്ങളോ നല്‍കരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രാലയം ടിവി ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി.