അച്ഛേ ദിന്‍ ആനേവാലാ… എന്നൊക്കെ കേട്ടപ്പോള്‍, ഇത്രയ്ക്കും നല്ല ദിനങ്ങള്‍ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.  ഇന്ധനത്തിന് മൂന്നു രൂപയോളം കൂട്ടിയാണ് മോദിസര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. പണ്ട് ഇന്ധനവിലവര്‍ദ്ധനവിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള മോദിയുടെ ട്വീറ്റ്, ഈയവസരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

2012 മേയ് 23നാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജില്‍ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. യുപിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമാണ് ഇന്ധനവില വര്‍ദ്ധനവ് എന്നും കോടികളുടെ ബാധ്യതയാണ് ഇതിലൂടെ തന്റെ സംസ്ഥാനത്തിന് ഉണ്ടാകുന്നതെന്നും അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Loading...

കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഏറ്റവും അധികം പഴി കേട്ട വിഷയമായിരുന്നു പെട്രോള്‍ഡീസല്‍ വിലവര്‍ദ്ധന. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വന്‍തോതില്‍ വിലയിടിയുമ്പോഴും കഴിഞ്ഞ ഏതാനും മാസമായി റോക്കറ്റ് പോലെ ഇന്ധനവില കുതിച്ചുയരുകയാണ്. രണ്ടാഴ്ചയ്ക്കുളളില്‍ പെട്രോളിന് ഏഴ് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂടിയത്.