ഒരു ജോലികഴിഞ്ഞെന്ന് കരുതി ഉറങ്ങില്ല, ഏത് കോണില്‍ പോയി ഒളിച്ചാലും തീവ്രവാദികളെ അവരുടെ വീട്ടില്‍ പോയി കൊല്ലുമെന്ന് മോദി

ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തോടെ എല്ലാം കെട്ടടങ്ങിയിട്ടില്ലെന്നും വീണ്ടും ഇന്ത്യന്‍ ആക്രമണം ഉണ്ടാകുമെന്ന സൂചനയും നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ സംസാരിക്കവെയാണ് ഇന്ത്യ-പാക് സംഘര്‍ഷത്തെ സംബന്ധിച്ച് മോദി സംസാരിച്ചത്.

‘ഒരു ജോലി കഴിഞ്ഞെന്ന് കരുതി സര്‍ക്കാര്‍ ഉറങ്ങുകയില്ല. അടുത്തതിന് വേണ്ടി തയ്യാറെടുക്കും. ലോകത്തിന്റെ ഏത് കോണില്‍ പോയി ഒളിച്ചാലും തീവ്രവാദികളെ അവരുടെ വീട്ടില്‍ പോയി കൊല്ലുകയെന്നതാണ് നമ്മുടെ പദ്ധതി. വലിയ തീരുമാനങ്ങളെടുക്കുന്നതിന് ഇനി വൈകിക്കല്‍ ഉണ്ടാവില്ല.’ മോദി പറഞ്ഞു.

Loading...

ഇന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നതാണ് പാക് പത്രങ്ങളുടെ തലക്കെട്ട്. തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ബാലകോട്ട് ആക്രമണം നടത്തിയതെന്ന് പറയുന്നവര്‍ 2016ല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ. -മോദി ചോദിച്ചു.