‘ ഇത് വെറും തുടക്കം മാത്രം, ശരിയായത് വരാനിരിക്കുന്നതേയുള്ളൂ’, വിംഗ് കമാന്‍ഡറെ വിട്ടയയ്ക്കുന്ന വാര്‍ത്തയ്ക്ക് പിന്നാലെ മോദി പറഞ്ഞത്

ദില്ലി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത് ഇന്നലെയാണ്. ഇതിന് തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ഇപ്പോള്‍ നടന്നത് പൈലറ്റ് പ്രോജക്ട് മാത്രമാണ്, ശരിയായത് വരാനിരിക്കുന്നേയുള്ളുവെന്നാണ് മോദി പറഞ്ഞത്. ദില്ലിയില്‍ ശാസ്ത്രജ്ഞന്മാര്‍ക്കുള്ള ശാന്തി സ്വരൂപ് അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു മോദിയുടെ പരാമര്‍ശം. തടവിലായ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയ്ക്കാന്‍ ഇന്ത്യ നടത്തിയ ഇടപെടലുകളെ കുറിച്ചാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

പ്രധാനമന്ത്രി ശാസ്ത്രജ്ഞന്മാരോട് പറഞ്ഞത് ഇങ്ങനെ:

Loading...

നിങ്ങളുടെ ഒരു ജീവതം ഒരു പരീക്ഷണശാലയാണ്. ഒരു പൈലറ്റ് പ്രോജക്ട് ഉണ്ടാക്കുകയാണ് പതിവായി നിങ്ങള്‍ ചെയ്യുക. അതിന്റെ പ്രയോഗസാധ്യത നോക്കുക പിന്നീടാകും. ഇപ്പോള്‍ നമ്മള്‍ ഒരു പൈലറ്റ് പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടേയുള്ളൂ. ശരിയായത് ഇനി വേണം സൃഷ്ടിക്കാന്‍. നേരത്തെ നടന്നത് പ്രാക്ടീസ് മാത്രമാണ്.-മോദി പറഞ്ഞു.