സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ നേട്ടം.ഉത്തര്‍പ്രദേശില്‍ ഒടുവിലത്തെ വിവരം അനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളില്‍ അഞ്ചിലും ബി ജെ പി ലീഡ് ചെയ്യുകയാണ്. മറ്റ് രണ്ട് സീറ്റുകളില്‍ ബി എസ് പി സ്ഥാനാര്‍ത്ഥിയും സ്വതന്ത്രനുമാണ് ലീഡ് ചെയ്യുന്നത്.
എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ഏഴ് സീറ്റുകളിലും ബി ജെ പിയാണ് മുന്നില്‍. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വാല്‍മികി നഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. ജെ ഡി യുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

അതിനിര്‍ണായകമായ മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി 18 സീറ്റുകളില്‍ മുന്നിലാണ്. തെലങ്കാനയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദുബാക്ക് മണ്ഡലത്തിലും ഒഡീഷയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബല്‍സോരിലും തൃത്തലിലും ബി ജെ പി മുന്നോട്ട് നില്‍ക്കുകയാണ്. നാഗാലാന്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ബഹുദൂരം മുന്നിലാണ്.

മണിപ്പൂരില്‍ കോണ്‍ഗ്രസും ബി ജെ പിയും ഓരോ സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ജാര്‍ഖണ്ഡിലും കര്‍ണാടകയിലും രണ്ട് സീറ്റുകളില്‍ ബി ജെ പി മുന്നിട്ട് നില്‍ക്കുന്നു. ഹരിയാനയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി യോഗേശ്വര്‍ യാദവ് രണ്ടായിരം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.