മോദി സഞ്ചരിച്ച വിമാനം കേടായി.

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദർശനത്തിനു പ്രധാനമന്ത്രി ഉപയോഗിച്ച് എയർ ഇന്ത്യാ വിമാനം കേടായി. പകരം വിമാനം മുബൈയിൽനിന്നും എത്തി അതിലാണ്‌ നിലവിൽ യാത്ര തുടരുന്നത്.ഈ വിമാനത്തിലാകും അദ്ദേഹം ഇവിടെ നിന്ന് കാനഡയിലേക്ക് പോകുക. പ്രധാനമന്ത്രിക്കായി പ്രത്യേകം സജ്ജമാക്കിയ വിമാനമായിരുന്നു കേടായത്.ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നിവിടങ്ങളില്‍ എട്ട് ദിവസത്തെ സന്ദര്‍ശനത്തിന് വ്യാഴാഴ്ചയാണ് മോദി ഡല്‍ഹിയില്‍ നിന്ന് തിരിച്ചത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രകള്‍ക്ക് ഉപയോഗിക്കുന്ന എയര്‍ ഇന്ത്യയുടെ ‘ബോയിങ് 747400’ വിമാനത്തിലായിരുന്നു യാത്ര. ഫ്രാന്‍സിലെ പാരീസ്, ടുളൂസ് എന്നിവിടങ്ങളിലെ പരിപാടികള്‍ക്കുശേഷം ജര്‍മനിയിലെ ഹാനോവറില്‍ എത്തിയപ്പോള്‍ എന്‍ജിന്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു.

Loading...