മോഫിയ പർവീന്റെ ആത്മഹത്യ; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

കൊച്ചി: ഗാർഹിക പീഡനത്തെത്തുടർന്ന് എൽഎൽബി വിദ്യാർത്ഥിനിയായ മോഫിയ പർവീൻ ആത്മഹത്യയിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിലായി. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവരെ അർധരാത്രിയോടെയാണ് പിടികൂടിയത്. കോതമം​ഗലത്തെ ബന്ധുവീട്ടിൽ നിന്നാണ് ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ അച്ഛൻ, അമ്മ എന്നിവർക്കെതിരെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭർത്താവ് സുഹൈലിനും പൊലീസിനുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ ഉന്നയിക്കുന്നത്.

മോഫിയ പർവീണിന് ഭർത്താവ് സുഹൈലിൻറെ വീട്ടിൽ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്ന് അച്ഛൻ ദിൽഷാദ് കെ സലീം പറയുന്നു. ശരീരം മുഴുവൻ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈൽ മോഫിയയെ മർദ്ദിച്ചു. സുഹൈൽ ലൈഗിക വൈകൃതങ്ങൾക്കടിമയായിരുന്നു. ഇത് മോഫിയയെ മാനസികമായി തകർത്തിരുന്നു. അതേസമയം, പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സംഭവിച്ച കാര്യങ്ങളിലും അന്വേഷണസ0ഘ0 ഇന്ന് വ്യക്തത വരുത്തും. ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിൻറെ ആരോപണത്തെ തുട4ന്ന് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനിത കമ്മീഷനും, റൂറൽ എസ്പിയു0 ആവശ്യപ്പെട്ടിരുന്നു. ഗാർഹികപീഡനത്തെത്തുടർന്നാണ് എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ എന്ന എൽഎൽബി വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സ്ഥലം സിഐ സുധീറിനും ഭർതൃകുടുംബത്തിനും ഭർത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

Loading...