സുചിത്രയുമായുള്ള വിവാഹം ആദ്യം വേണ്ടെന്ന് വയ്ച്ചിരുന്നു; സുചി പിന്നെ 2വർഷം എന്നെ പ്രണയിച്ച് കാത്തിരുന്നു: പ്രണയ രഹസ്യത്തെക്കുറിച്ചു മോഹന്‍ലാല്‍

കൊച്ചി : തനിയ്ക്ക് വേണ്ടി കാത്തിരുന്ന തന്റെ പ്രിയതമ സുചിത്രയെക്കുറിച്ചും അറിയാതെ പോയ ആ പ്രണയത്തെക്കുറിച്ചും മനസ് തുറന്ന് മോഹന്‍ലാല്‍. ഇരുപത്തെട്ടുവര്‍ഷം ഒരുമിച്ച് തുടരുന്ന ആ യാത്രയുടെ നിര്‍വൃതിയിലാണ് ലാലേട്ടന്‍. വിവാഹത്തിനു രണ്ടു വര്‍ഷം മുന്‍പുതന്നെ നിര്‍മ്മാതാവായ ബാലാജിയുടെ മകള്‍ സുചിത്രയുടെ ആലോചന വന്നിരുന്നു. എന്നാല്‍ ജാതകച്ചേര്‍ച്ചയില്ലാത്തത് കൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ശേഷം മോഹന്‍ലാല്‍ സിനിമയുടെ തിരക്കുകളിലേയ്ക്കും സുചി ചെന്നൈയിലേയ്ക്കും മടങ്ങി. പിന്നീട് നാളുകള്‍ക്ക് ശേഷം കോഴിക്കോട് വന്നപ്പോള്‍ സഹോദര തുല്യനായ ബേബി മറൈന്‍ ഉടമ ബാബുച്ചായന്‍ വഴി അതേ ആലോചന വീണ്ടും വന്നു.

അവിടെ വച്ചാണ് അറിയുന്നത് അന്ന് ജാതകച്ചേര്‍ച്ചയില്ലാതെ വന്നത് ആരോ ജാതകം തെറ്റായി കുറിച്ചത് കൊണ്ടാണ് എന്ന്. അന്വേഷിച്ചപ്പോള്‍ അറിഞ്ഞ വിവരം ജാതകം ചേരില്ല എന്നറിഞ്ഞിട്ടും ആ രണ്ടു വര്‍ഷവും സുചിത്ര തനിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്ന്.ഇതിനിടയില്‍ തനിയെ ഉള്ള ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ അതേ ട്രെയിനില്‍ സുചിത്ര കയറാനിടയായതും ഈ പ്രണയ സാഫല്യത്തിനുള്ള നിമിത്തമായിത്തന്നെ കാണുകയാണ് താനെന്ന് ഒരുപാട് തലമുറകളുടെ പ്രണയനായകനായ ലാല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ സുചിയുടെ കണ്ണില്‍ ആ പ്രണയം തിരഞ്ഞു എന്ന് ലാലേട്ടന്‍ പറയുമ്പോള്‍ കാലാതിവര്‍ത്തിയായ ഒരു സഫലപ്രണയത്തിന്റെ ചാരിതാര്‍ത്ഥ്യം ആ വാക്കുകളില്‍ തെളിഞ്ഞുനിന്നു.

Loading...