മുഹമ്മദ് നാലപ്പാട് പൊലീസിന് മുന്നില്‍ ഹാജരായി; വണ്ടി ഓടിച്ചത് താനല്ല,സഞ്ചരിച്ചത് മുന്നിലെ വാഹനത്തില്‍

ബെംഗളൂരു: അമിതവേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ മുഹമ്മദ് നാലപ്പാട് പൊലീസിന് മുന്നില്‍ ഹാജരായി. ബെംഗളൂരുവിലെ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ ഹാരിസിന്റെ മകനാട് മുഹമ്മദ് നാലപ്പാട്. ഇന്ന് ബെംഗളൂരുവിലെ സദാശിവനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ മുഹമ്ദിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

അപകടമുണ്ടാക്കിയ ആഡംബര കാറായ ബെന്റ്‌ലി ഓടിച്ചത് താനല്ലെന്നാണ് മുഹമ്മദ് നാലപ്പാട് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. സംഭവസമയം താന്‍ ലംബോര്‍ഗിനിയിലാണ് സഞ്ചരിച്ചതെന്നും ബെന്റ്‌ലി ഓടിച്ചത് താനാണെന്നതിന് തെളിവില്ലെന്നും മുഹമ്മദ് പറഞ്ഞു.’അപകടമുണ്ടാക്കിയ കാറിന് മുന്നിലായാണ് ഞാന്‍ സഞ്ചരിച്ച ലംബോര്‍ഗിനി ഉണ്ടായിരുന്നത്. ബെന്റ്‌ലി ഓടിച്ചത് ഞാനല്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ്. ഞാന്‍ നിരപരാധിയാണ്. നേരത്തെയുണ്ടായ സംഭവങ്ങളെല്ലാം എന്റെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാക്കിയെന്ന് നിങ്ങള്‍ക്ക് കാണാം. ഈ കേസില്‍ എനിക്കെതിരെ ഒരു തെളിവുമില്ല’- മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഹമ്മദ് നാലാപ്പാടാണ് കാറോടിച്ചതെന്ന് ബെംഗളൂരു പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല, ദൃക്‌സാക്ഷികളുടെ മൊഴികളും ഇയാള്‍ക്കെതിരായിരുന്നു.

Loading...

കഴിഞ്ഞ ഞായറാഴ്ചയാണ് മുഹമ്മദ് നാലപ്പാട് ഓടിച്ചതെന്ന് പറയുന്ന ബെന്റ്‌ലി കാര്‍ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. 2018-ല്‍ ബെംഗളൂരുവിലെ ഒരു പബ്ബില്‍വെച്ച് യുവാവിനെ മര്‍ദിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് മുഹമ്മദ് നാലപ്പാട് 2018-ലെ കേസില്‍ 116 ദിവസമാണ് എംഎല്‍എയുടെ മകന്‍ ജയിലില്‍ കിടന്നത്.

2018 ല്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മുഹമ്മദ് നാലപ്പാട്. അന്ന് കര്‍ണാടകയില്‍ ഏറെ വിവാദമായ സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് 116 ദിവസമാണ് ജയില്‍ വാസം അനുഭവിച്ചത്.

ഇതിനു മുമ്പ് ഒരു റസ്റ്റോറന്റില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഹാരിസ് നാലപ്പാട് പൊലീസില്‍ കീഴടങ്ങിയിരുന്നു.ബംഗളൂരു യു.ബി സിറ്റിയിലെ റസ്റ്റോറന്റില്‍ വച്ച് മുഹമ്മദ് ഹാരിസും സുഹൃത്തുക്കളും ചേര്‍ന്ന് ഡോളാര്‍സ് കോളനി സ്വദേശി വിദ്വൈതിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. തുടര്‍ന്നാണ്
മുഹമ്മദ് ഹാരിസ് നാലപ്പാട് പൊലീസില്‍ കീഴടങ്ങിയത്.

സംഭവുമായി ബന്ധപ്പെട്ട് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.രാത്രി വൈകി ഭക്ഷണം കഴിക്കാനെത്തിയ വിദ്വൈതിന് കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുഹമ്മദ് എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്വൈതിനെ സമീപത്തെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വിദ്വൈതിനെ പിന്തുടര്‍ന്ന് ആശുപത്രിയിലെത്തിയ മുഹമ്മദും സുഹൃത്തുക്കളും ഇയാളെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.