ഒടിടി പ്ലാറ്റ്‌ഫോം, ലഹരിക്കടത്ത്, ബിറ്റ് കോയിന്‍ നിയന്ത്രിക്കണം: മോഹന്‍ ഭാഗവത്

ഒടിടി പ്‌ളാറ്റ് ഫോമുകളുടേയും മൊബൈല്‍ ഫോണുകളുടേയും ഉള്ളടക്കം നിയന്ത്രിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹന്‍ ഭാഗവത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വിജയദശമി ആഘോഷിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറല്‍ കോബി ശോഷാനിയും പരിപാടിയില്‍ പങ്കെടുത്തു.

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ കാണിക്കുന്ന ഉള്ളടക്കത്തിന് ഒരു നിയന്ത്രണവുമില്ല. അത് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം, മിക്കവാറും എല്ലാ കുട്ടികള്‍ക്കും ഒരു മൊബൈല്‍ ഫോണ്‍ ഉണ്ട്, അവരുടെ സെല്‍ ഫോണുകളില്‍ കാണുന്നത് നിയന്ത്രിക്കപ്പെടുന്നതേയില്ല,’ അദ്ദേഹം പറഞ്ഞു.

Loading...

ഇന്ത്യയിലും മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവരികയാണെന്ന് ഭഗവത് പറഞ്ഞു. തോക്കുകള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചില അതിര്‍ത്തി രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഈ പണം ഇന്ത്യയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ക്രിപ്റ്റോകറന്‍സികളെയും അദ്ദേഹം കുറ്റപ്പെടുത്തി, ‘രഹസ്യസ്വഭാവമുള്ള, ബിറ്റ്‌കോയിന്‍ പോലുള്ള അനിയന്ത്രിതമായ കറന്‍സികള്‍ക്ക് എല്ലാ രാജ്യങ്ങളുടെയും സമ്ബദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്താനും സാധ്യതയുണ്ട്. ഈ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ‘

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ സമൂഹം കാത്തിരിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മൂല്യങ്ങള്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നു തന്നെയാണ് . ‘മനസ്സിന്റെ നിയന്ത്രണമാണ് ഉത്തമ നിയന്ത്രണം എന്നു പ്രയോഗിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ഭാരതീയ മൂല്യവ്യവസ്ഥയ്ക്കെതിരായ വിവിധ ആക്രമണങ്ങള്‍ക്കുള്ള പ്രതിവിധി ഈ വിവേകമാണ് . അദ്ദേഹം പറഞ്ഞു.