പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയും ;മോഹന്‍ ഭാഗവത്

പൂനെ: രാജ്യത്തെ ജയിലുകളില്‍ ഗോശാലകള്‍ തുറക്കണമെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. പശുക്കളെ പരിപാലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ തടവുകാരുടെ കുറ്റവാസന കുറയുമെന്നും ആര്‍എസ്‌എസ് മേധാവി പറഞ്ഞു. ചില ജയിലുകളില്‍ ഗോശാലകള്‍ തുറന്നപ്പോള്‍ അവയെ പരിപാലിച്ചിരുന്ന തടവുകാരില്‍ കുറ്റവാസന കുറഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തെ എല്ലാ ജയിലുകളിലും ഇത് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജയിലുകളില്‍ ഗോശാലകള്‍ തുറന്നതോടെ ചില തടവുകാര്‍ പശുക്കളെ പരിപാലിക്കാന്‍ തുടങ്ങി. ആ തടവുകാരുടെയെല്ലാം കുറ്റവാസന കുറഞ്ഞതായും മനസ്സുമാറിയതായും ആ ജയിലുകളിലെ ജയിലര്‍മാര്‍ പറഞ്ഞു. ഇത് ലോകവ്യാപകമായി നടപ്പാക്കണമെങ്കില്‍ അതിന് രേഖകളും തെളിവുകളും ആവശ്യമാണ്. അതിനാല്‍ പശുക്കളെ പരിപാലിക്കുന്ന തടവുകാരുടെ മാനസികാവസ്ഥ നിരന്തരം പരിശോധിക്കണം. അവരിലുണ്ടാവുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തണം.

Loading...

പശുക്കള്‍ പാലും ഇറച്ചിയും മാത്രം നല്‍കുന്നവരാണെന്നാണ് വിദേശികളുടെ ധാരണ. എന്നാല്‍ ഇന്ത്യയില്‍ പശുക്കളെ പരിപാലിക്കുന്നത് പാലിന് വേണ്ടി മാത്രമല്ല, തികച്ചു പാവനമായ അന്തരീക്ഷത്തിലാണ് ഇന്ത്യയില്‍ പശുക്കളെ സംരക്ഷിക്കുന്നത്. ്‌ആരും ശ്രദ്ധിക്കാനില്ലാത്ത പശുക്കളെ പരിപാലിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തുവരണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

പ്രസ്താവനകളിലൂടെ എന്നും വിവാദങ്ങള്‍ സ്യഷ്ടിക്കുന്ന നേതാവാണ് മോഹന്‍ ഭാഗവത്. കുറച്ച് മാസങ്ങള്‍ക്ക്മുമ്പ് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്‌. ആർഎസ്എസിനെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രവുമായോ പ്രത്യയശാസ്ത്രജ്ഞനുമായോ ബന്ധിപ്പിക്കാനാവില്ലെന്ന് മോഹൻ ഭഗവത്. ഏതെങ്കിലും രാഷ്ട്രീയ ഇസത്തിൽ സംഘടന വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്‌ഗ്വാർ പറഞ്ഞതായും മോഹൻ ഭഗവത് പറഞ്ഞു. ഈ ജീവിത വസ്തുത ഞങ്ങൾക്ക് പാരമ്പര്യമായി ലഭിചച്ചതാണ്. ഞങ്ങൾക്ക് അത് മാറ്റം വരുത്താൻ കഴിയില്ല. സ്വയം ഹിന്ദു എന്ന് സ്വയം വിളിക്കുന്ന ഒരു വ്യക്തി പോലും ഉള്ളിടത്തോളം കാലം ഇത് ഒരു ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എബിവിപി ദേശീയ സംഘടനാ സെക്രട്ടറി സുനിൽ അംബേക്കർ എഴുതിയ ആർ‌എസ്‌എസ്: റോഡ്മാപ്പുകൾ 21-ാം നൂറ്റാണ്ടിൽ എന്ന് പുസ്തകം പുറത്തിറക്കുന്ന ചടങ്ങിലാണ് സംഘത്തിന് പ്രത്യയശാസ്ത്രമില്ലെന്നും സംഘത്തിന് പ്രത്യയശാശ്ത്രജ്ഢന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയത്.

സംഘത്തെ കുറിച്ചുള്ളതോ സംഘം ഉപയോഗിക്കുന്നതുമായ എല്ലാ വാക്കുകളും ഇംഗ്ലീഷിലില്ല എങ്കിലും അംബേദ്ക്കറുടെ പുസ്തകങ്ങൾ വായിക്കണമെന്ന് മോഹൻ ഭഗവത് വ്യക്തമാക്കുന്നു. സംഘത്തിന്റെ മൂല്യങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നതിന് പുസ്തകം സഹായകമാകുമെന്നും, ചില തെറ്റിദ്ധാരണകൾ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘത്തെ ഒരു പുസ്തകത്തിലും ഉൾക്കൊള്ളാൻ കഴിയില്ല, ചിന്തകളുടെ കൂട്ടം പോലും ഇല്ല. സംഘപരിവാർ, സംഘ പ്രത്യയശാസ്ത്രം തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണെന്നും ഇവയെല്ലാം അപൂർണ്ണമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. (കെ ബി) ഹെഡ്ഗ്വാർ താൻ സംഘത്തെ മനസ്സിലാക്കുന്നുവെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘനാളായി സർസംഘ് ചാലക് ആയിരുന്നതിനുശേഷം താൻ സംഘത്തെ മനസ്സിലാക്കാൻ തുടങ്ങി എന്നാണ് ഗോവാൽക്കർ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.