ബീച്ചിലെ അടിപിടി; ബിന്ദു അമ്മിണിക്കെതിരെ പരാതി നൽകാനൊരുങ്ങി മോഹൻദാസിന്റെ ഭാര്യ

കോഴിക്കോട് :കോഴിക്കോട് ബീച്ചിലുണ്ടായ അടിപിടി സംഭവത്തിൽ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്കെതിരെ പരാതി നൽകാൻ തീരുമാനിച്ച് മോഹൻദാസിന്റെ ഭാര്യ. ബിന്ദു അമ്മിണി തന്റെ ഭർത്താവായ മോഹൻദാസിനെ ക്രൂരമായി മർദിച്ചുവെന്നാണ് ഇവർ പറയുന്നത്. കയ്യിൽ സൂക്ഷിച്ചിരുന്ന എന്തോ ഒരു ആയുധം ഉപയോഗിച്ച് അവർ ഭർത്താവിന്റെ കാലിൽ കുത്തിപരിക്കേൽപ്പിച്ചുവെന്നും മുണ്ട് വലിച്ചഴിച്ചിട്ടുവെന്നും അവർ പറയുന്നു.

ആൺ വിഭാഗത്തിനു തന്നെ അപമാനകരമാകുന്ന പ്രവർത്തിയാണ് ബിന്ദു ചെയ്തത്. മർമ്മ സ്ഥാനത്ത് പിടിച്ചാണ് മുണ്ട് വലിച്ചൂരിയത്. മൊബൈൽ എറിഞ്ഞു തകർത്തു. ചെരുപ്പൂരി അടിച്ചെന്നും ഭാര്യ വ്യക്തമാക്കി.കൂടെയുള്ള ആളുകൾ പിടിച്ചു മാറ്റുന്നതിന് പകരം വീഡിയോ പകർത്തി. ഭർത്താവ് മദ്യപിച്ചിരുന്നില്ല. ഉച്ചയ്ക്ക് ആഹാരം കഴിച്ച ശേഷം ബീച്ചിൽ പോയി കിടക്കട്ടെ എന്ന് പറഞ്ഞ് പോയതാണ്. എല്ലാറ്റിനും തെളിവുണ്ടെന്നും ഭാര്യ പറഞ്ഞു.

Loading...

അതേസമയം ബിന്ദു അമ്മിണി നൽകിയ പരാതിയിൽ മോഹൻദാസിനെ വെള്ളയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബിന്ദു അമ്മിണിയുടെ ആക്രമണത്തിൽ മോഹൻദാസിന് കാര്യമായ പരിക്കുണ്ട്. കാലിന് സാരമായ പരിക്കേറ്റ മോഹൻദാസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങാൻ ഒരുങ്ങുകയായിരുന്നു മോഹൻദാസ്. ഇതിനിടെയാണ് പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തത്.