മോഹൻലാൽ ആയുർവേദ ചികിത്സയിൽ

മോഹൻലാൽ വർഷംതോറും ക്യത്യമായി ചെയ്യാറുളളതാണ് അയുർവേദ ചികിത്സ. പെരിങ്ങോട് ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരം ഇപ്പോൾ. പെരിങ്ങോട് ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

അതേസമയം, മോഹൻലാലും- ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ദൃശ്യം 2 ന്റ ചിത്രീകരണം ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. സെറ്റ് വർക്കുകൾ ഇനിയും പൂർത്തിയാകാനുള്ളതാണ് ചിത്രം വൈകാനുള്ള കാരണം.

Loading...

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിർമിക്കുന്നത്. മീന ഉൾപ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2–വിലുമുണ്ടാകും.

തൊടുപുഴ, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. കൊച്ചിയിലെ പതിനാലു ദിവസത്തെ ഷൂട്ടിനു ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക.