ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്- മോഹന്‍ലാല്‍

ഹാമാരിയെ മറികടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ നടന്‍ മോഹന്‍ലാല്‍. മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങുമ്ബോള്‍ വശന്നുവലയുന്ന തെരുവുനായകളേയും കുരങ്ങന്മാരെയും കുറിച്ചുവരെ മുഖ്യമന്ത്രി ഓര്‍ത്തെടുക്കുന്നുണ്ട് എന്നാണ് താരം ഫേയ്സ്ബുക്കില്‍ കുറിച്ചത്. കൂടാതെ നാടിനുവേണ്ടി പ്രവര്‍ത്തന സജ്ജരായിരിക്കുന്ന പൊലീസ് സേനയേയും ആരോ​ഗ്യ പ്രവര്‍ത്തകരേയും മറന്നു പോവരുതെന്നും മോഹന്‍ലാല്‍ കുറിക്കുന്നുണ്ട്. അവര്‍ മനുഷ്യരാണെന്നും അവര്‍ക്കും കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

Loading...

മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങുമ്ബോള്‍ പട്ടിണിയിലാവുന്ന വളര്‍ത്തുമൃഗങ്ങളെ , തെരുവുകളില്‍ മനുഷ്യര്‍ ഇല്ലാതാവുമ്ബോള്‍ വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്‍താംകോട്ട അമ്ബലത്തിലെ പടച്ചോറില്ലാതാവുമ്ബോള്‍ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ. ആരെയൊക്കെയാണ് മഹാമാരിയുടെ നാളില്‍ ഒരു മുഖ്യമന്ത്രി ഓര്‍ത്തെടുത്ത് കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്നത്!

നമ്മള്‍ ഭാഗ്യവാന്മാരാണ്. മഹാരാജ്യത്തിന്റെ സര്‍വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യര്‍ക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴില്‍, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴില്‍ നമ്മള്‍ സുരക്ഷിതരാണ്. പക്ഷേ, നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന് രാവും പകലും പണിയെടുക്കുന്ന പൊലീസ് സേനയെ, ആരോഗ്യ പ്രവര്‍ത്തകരെ ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നു പോകുന്നു.

അരുത്. അവരും നമ്മെ പോലെ മനുഷ്യരാണ്..അവര്‍ക്കും ഒരു കുടുംബമുണ്ട്. അവര്‍ കൂടി സുരക്ഷിതരാവുമ്ബോഴേ നമ്മുടെ ഭരണാധികരികള്‍ ഏറ്റെടുത്ത ഈ മഹാദൗത്യം പൂര്‍ണമാവൂ..ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു. വിവേകത്തോടെ, ജാഗ്രതയോടെ, പ്രാര്‍ത്ഥനയോടെ വീടുകളില്‍ തന്നെ ഇരിക്കു. എല്ലാ ദുരിതങ്ങളും അകന്ന പുതിയ പുലരി കാണാന്‍ ജനാലകള്‍ തുറന്നിട്ട്.