Entertainment

പിരിച്ചുവെച്ച മീശയും മുണ്ടും ഉണ്ടെങ്കില്‍ തന്റെ സിനിമകള്‍ ഹിറ്റാകുമെന്ന് പറയുന്നത് വെറുതെ: മോഹന്‍ലാല്‍

നായകന്‍ മീശപിരിച്ച് മുണ്ട് മടക്കിക്കുത്തി ജീപ്പില്‍ സഞ്ചരിച്ചാലൊന്നും സിനിമാ വിജയിക്കണമെന്നില്ലെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. താന്‍ അവതരിപ്പിച്ച ഇതേ ജനുസിലുള്ള അനേകം സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

“Lucifer”

മീശ പിരിച്ചു വെയ്ക്കുകയും മുണ്ടുടുത്ത് ജീപ്പില്‍ നടന്ന നരസിംഹം വലിയ വിജയമായിരുന്നു. എന്നാല്‍ പിന്നീട് ഇത്തരം അനേകം സിനിമകളില്‍ പരാജയപ്പെടുകയും ചെയ്തതായും താരം പറഞ്ഞു. . തിരക്കഥയാണ് സിനിമയിലെ കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്.

ലൂസിഫറിലെ കഥാപാത്രത്തിന് അനുയോജ്യമായിട്ടാണ് മുണ്ടുടുക്കുകയും ജീപ്പില്‍ നടക്കുകയും താടിമീശ വെച്ചിരിക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ലൂസിഫറിലെ നായകകഥാപാത്രം സ്റ്റീഫന്‍ നെടുമ്പിളളി മീശപിരിക്കുന്നത് സിനിമയുടെ ഭാഗമായിട്ടാണ്.

ഹൈറേഞ്ചുകാരനായതിനാല്‍ അയാള്‍ക്ക് ജീപ്പുണ്ട്. രാഷ്ര്ടീയക്കാരനായതിനാല്‍ വെള്ളമുണ്ടുമുണ്ട്. ഉള്ളില്‍ ഒരു സങ്കടമുള്ളതിനാല്‍ രാവിലെ ഷേവ് ചെയ്യാനുള്ള മാനസികാവസ്ഥയില്‍ ജീവിക്കുന്ന ആളല്ല അയാള്‍. ഇതെല്ലാം സിനിമ കാണുമ്പോള്‍ മനസ്സിലാകും. ലൂസിഫറില്‍ എല്ലാം ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഓരോ ആളുകള്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ട്.

പിരിച്ച മീശയും ജീപ്പും മുണ്ടും ഉള്‍പ്പെട്ട ഗറ്റപ്പ് ഒരിക്കലും മനപ്പൂര്‍വ്വം ചേര്‍ത്തുവെച്ചതല്ല. ആകസ്മികമായി സംഭവിക്കുന്ന ഘടകങ്ങളാണ്. ചിലത് വിജയിക്കും. ചിലത് പരാജയപ്പെടും. നരസിംഹത്തില്‍ ഇത് വിജയമായിരുന്നു. പിന്നീട് അതേ ഗെറ്റപ്പില്‍ ചെയ്ത ഒട്ടേറെ സിനിമകള്‍ പരായജപ്പെടുകയും ചെയ്തു. പൃഥ്വിരാജ് എന്ന സംവിധായകനില്‍ വിശ്വാസമുണ്ട്. ലൂസിഫര്‍ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Related posts

മെര്‍സല്‍ വിവാദത്തില്‍ പ്രതികരണവുമായി വിജയ്; താന്‍ എന്തോ കുറ്റം ചെയ്തു എന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് ..

ദേശഭക്തി കൊട്ടിഘോഷിക്കേണ്ട കാര്യമല്ലെന്നും വിദ്യാ ബാലന്‍

ചെന്നൈ എക്‌സ്പ്രസിലെ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം നിരസിച്ചെന്ന് ഷക്കീലയുടെ വെളിപ്പെടുത്തല്‍

തുണി ഉപേക്ഷിച്ച് പ്രിയ പ്രകാശ് വാര്യര്‍; ബോളൂവുഡ് ചിത്രത്തില്‍ അതീവ ഗ്ലാമര്‍ പ്രദര്‍ശനം, ട്രെയിലര്‍ പുറത്ത്

subeditor10

എല്ലാ കാര്യങ്ങളും അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഇടവേള ബാബു;നടിയെ ആക്രമിച്ചതും ദിലീപിനെ ചോദ്യം ചെയ്തതും എല്ലാം ചര്‍ച്ചയായി

രണ്ടാം വിവാഹവും തകര്‍ന്നതോടെ യന്ത്രമനുഷ്യനെപ്പോലെ ജീവിച്ചു: ശാന്തി കൃഷ്ണ

ഓഫീസെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത് വീട്ടിലേക്ക്, ആ വീഡിയോ ലീക്കായത് തന്റെ ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നടി ശാലു

subeditor10

ദുൽഖർ അഭിനയിച്ചാലും താൻ അഭിനയിക്കില്ല; ക്യാമറാമാനോട് തട്ടിക്കയറി സിദ്ദിഖ്

subeditor

മല്ലിക സുകുമാരനെ ട്രോളിയവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി ജിപ്‌സ ബീഗം

മോഹന്‍ലാലുമായുള്ള നീണ്ട ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂര്‍

നിറം കുറവാണെന്ന് പറഞ്ഞ് സംവിധായകരുടെ നിരന്തരമായ ബോഡി ഷെയ്മിങ്ങ്; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് നടി കീര്‍ത്തി പാണ്ഡ്യന്‍

main desk

മണിയുടെ മരണം ചിത്രീകരിച്ചിരിക്കുന്നത് കൊലപാകമെന്ന തരത്തിലാണെന്ന് വിനയന്‍