അമ്മയില്‍ നിന്ന് പുറത്ത് പോയവരെ തിരികെ സ്വീകരിക്കുവാന്‍ സന്തോഷം-മോഹന്‍ലാല്‍

കൊച്ചി. അമ്മയില്‍ നിന്നും പുറത്ത് പോയവര്‍ തിരികെ വരുവാന്‍ മനസ്സ് കാണിച്ചാല്‍ സ്വീകരിക്കുമെന്ന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. പ്രസിഡന്റ് എന്ന പദവിമാത്രമാണ് തനിക്കുള്ളത്. തിരികെ എത്തുവാന്‍ മനസ്സുള്ളവര്‍ അപേക്ഷ തന്നാല്‍ അത് അംഗീകരിക്കും. ഇതാണ് സംഘടനയുടെ ചട്ടമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയില്‍ നിന്നും പുറത്ത് പോയവരോട് സംഘടനയില്‍ ആര്‍ക്കും വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. മോഹന്‍ലാലിന്റെത് മാത്രമല്ല അമ്മ സംഘടന. ഉള്ളത് പ്രസിഡന്റ് എന്ന പദവിമാത്രം.

Loading...

മാനദണ്ഡത്തിലൂടെ മാത്രമേ സഞ്ചരിക്കുവാന്‍ കഴിയും. പുറത്തായയാള്‍ എങ്ങനെയാണ് തിരികെയെത്തുന്നത് എന്നതിന്റെ ഒരു സിസ്റ്റമുണ്ടെന്നും അതിലൂടെ അവര്‍ക്ക് തിരികെ വരാമെന്നും ആര്‍ക്കും ഈ കാര്യത്തില്‍ എതിര്‍പ്പുകള്‍ ഇല്ലെന്നും മോഹന്‍ലാല്‍ പറയുന്നു.