നൂറു രൂപ പന്തയം വയ്ച്ചു ലാൽ പ്രിയദർശന്റെ കാർ ഡിക്കിയിൽ ഒരു കിലോമീറ്റർ ചുരുണ്ട് കൂടി കിടന്നു

അന്ന് നൂറു രൂപയുടെ വിലയേ..ഇന്ന് നൂറു കോടിയൊക്കെ ഒരു പടം ഓടി കിട്ടുന്ന മോഹൻലാൽ 100 രൂപയുടെ ഒരു പന്തയത്തിനായി കാർ ഡിക്കിയിൽ ഒരു കിലോമീറ്റർ വളഞ്ഞുകൂടി കിടന്ന ഒരു സംഭവം ഒണ്ട്…അത് മണിയൻ പിള്ള രാജുവാണ്‌ പങ്കുവയ്ക്കുന്നത്.സംഭവം നടക്കുമ്പോള്‍ ആലപ്പുഴ റെയ്ബാന്‍ ഹോട്ടലിലായിരുന്നു പ്രിയദര്‍ശനും മോഹന്‍ലാലും മണിയന്‍പിള്ള രാജുവും താമസിച്ചിരുന്നത്. ഉദയ സ്റ്റുഡിയോയില്‍ നിന്നു ഷൂട്ടിങ് കഴിഞ്ഞ് റെയ്ബനിലേയ്ക്കു പോകാന്‍ തുടങ്ങിയപ്പോള്‍ പ്രിയദര്‍ശന്‍ മണിയന്‍പിള്ള രാജുവിനോടു പറഞ്ഞു. ഹോട്ടലിലേയ്ക്കു നാലു കിലോമിറ്ററോളം ഉണ്ടല്ലോ ഇതിന്റെ ഡിക്കിയില്‍ കിടന്നാല്‍ നിനക്കു ഞാന്‍ നൂറു രൂപ തരാം. മണിയന്‍ പിള്ള രാജു വിസമ്മതിച്ചു. കാരണം മണിയന്‍ പിള്ള രാജുവിന് ഇരുട്ടും കുടുസുമുറിയും പേടിയാണ്. നൂറല്ല ഒരു ലക്ഷം രൂപ തരമെന്നു പറഞ്ഞാലും എനിക്ക് താല്‍പ്പര്യം ഇല്ല അദ്ദേഹം തീര്‍ത്തു പറഞ്ഞു.

അപ്പോഴാണ്‌ ആ 100 രൂപ പന്തയം മോഹൻ ലാൽ ഏറ്റെടുത്തത്. വെല്ലുവിളി ഏറ്റെടുത്ത് ലാൽ ഡിക്കിയിൽ കയറി കിടന്നു..സ്ഥലം എത്തുന്നതിനു മുമ്പുള്ള വളവു തിരിക്കുന്നതിനിടയില്‍ വണ്ടി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു. സ്പാര്‍ക്ക് വന്നു, തുടര്‍ന്ന് ആലപ്പുഴ മുഴുവന്‍ കറന്റ് പോയി. പ്രിയദര്‍ശന്‍ ടെന്‍ഷനോടെ വണ്ടി എടുത്തു റെയ്ബാനില്‍ എത്തി.

Loading...

പെട്ടെന്നാണു മോഹന്‍ലാലിന്റെ കാര്യം ഓര്‍മ്മ വന്നത്. അപ്പോള്‍ സെക്യൂരിറ്റി ഓടി വന്നു മണിയന്‍പിള്ള രാജു സെക്യൂരിറ്റിയോടു പറഞ്ഞു. ഡിക്കിയില്‍ ഒരു സാധനമുണ്ട് എടുത്തു കൊണ്ടു പോയി നൂറ്റിമുന്നില്‍ വെക്ക്. അയാള്‍ ഓടിപ്പോയി ഡിക്കി തുറന്നു. ആ എന്ന് വിളിച്ചു മോഹന്‍ലാല്‍ എടുത്തു ചാടി. അവന്‍ അയ്യോ എന്ന വിളിച്ചു ബോധം കെട്ടു വീണു. മോഹന്‍ലാലിന്റെ കോലം കാണേണ്ടതായിരുന്നു ആകെ ഇടിഞ്ഞു പൊളിഞ്ഞ് അതിനിടയില്‍ ഒരു ആക്‌സിഡന്റും. ആക്സിഡന്റും കാർ തകർന്നിട്ടും മോഹൻലാൽ ഡിക്കിയിൽ നിന്നും എഴുനേറ്റില്ല. ഒച്ചവയ്ച്ചില്ല..അവിടെ തന്നെ കിടന്നു. കാരണം ഏറ്റെടുത്ത ചലഞ്ച് ജയിക്കാൻ….