ഡ്രാമാ’: രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം

രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യപിച്ചു. ഡ്രാമാ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പേരും പോസ്റ്ററും പങ്കുവച്ചത്.

വിദേശത്തെ ഒരു ശവസംസ്കാരചടങ്ങിന്റെ ചിത്രമാണ് പോസ്റ്ററിൽ കാണാനാകുക. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയുടെ പ്രധാനലൊക്കേഷൻ ലണ്ടൻ ആണ്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

മെയ് 14ന് ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.