മോഹന്‍ലാലിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്, ഇനി അമ്മയ്ക്കരികിലേക്ക്

നടന്‍ മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ലോക്ക്ഡൗണ്‍ കാലത്ത് ചെന്നൈയില്‍ ആയിരുന്ന താരം കഴിഞ്ഞ ദിവസമാണ് റോഡ് മാര്‍ഗഗം കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റീനില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്ത് എത്തിയത്. നാല് മാസത്തെ ചെന്നൈ ജീവിതത്തിന് ശേഷമായിരുന്നു ലാല്‍ കേരളത്തിലേക്ക് തിരിച്ചത്.

കോവിഡ് നെഗറ്റീവ് ആയതോടെ കൊച്ചിയിലുള്ള അമ്മയെ കാണാനാവും മോഹന്‍ലാല്‍ ആദ്യം പോവുക. തുടര്‍ന്ന് ഓണത്തിനായുള്ള ചില ചാനലുകളുടെ ഷൂട്ടിംഗില്‍ പങ്കെടുക്കും. ഇത് പൂര്‍ത്തിയായാല്‍ ചെന്നൈയിലേക്ക് തിരികെ പോകുമെന്നാണ് വിവരം. സെപ്റ്റംബര്‍ 7ന് പുതിയ ചിത്രമായ ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിക്കും. കോവിഡ് ഭീഷണി ഒഴിഞ്ഞാല്‍ ഡിസംബറില്‍ ചിത്രം പുറത്തെത്തിയേക്കും. ആദ്യ ഭാഗം സംവിധാനം ചെയ്ത ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.

Loading...

നാല് മാസത്തിന് ശേഷം ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയ താരം കൊച്ചിയില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്വാറന്റീന്‍ കഴിഞ്ഞ് വരികയായിരുന്നു.