മോഹന്‍ലാലിന് ട്വിറ്ററില്‍ 2 മില്യണ്‍ ഫോളോവേഴ്‌സ്; കമല്‍ഹാസനും മമ്മൂട്ടിയും പിന്നില്‍

Loading...

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ ട്വിറ്ററിലും റെക്കോര്‍ഡ് തീര്‍ക്കുകയാണ് മോഹന്‍ലാല്‍. ട്വിറ്ററില്‍ 2 മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ മലയാള താരമായിരിക്കുകയാണ് മോഹന്‍ലാല്‍. ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും ലാല്‍ ആയിരുന്നു.

2016 ഓഗസ്റ്റിലാണ് മോഹന്‍ലാല്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് ശേഷം ഒരു വര്‍ഷം തികയുന്നതിന് മുമ്പേ 20 ലക്ഷവും കടന്നു മോഹന്‍ലാലിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം. ഏഴേകാല്‍ ലക്ഷമാണ് മമ്മൂട്ടിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം.

Loading...

കമല്‍ഹാസന് ഒരു മില്ല്യണ്‍ മുകളില്‍ ഫോളോവേഴ്സാണ് ഉള്ളത്. ആറ് ലക്ഷത്തി അമ്പതിനായിരത്തിന് മുകളില്‍ ഫോളോവേഴ്സ് ആണ് ദുല്‍ഖര്‍ സല്‍മാനുള്ളത്. അരലക്ഷത്തിന് മുകളിലാണ് പൃഥ്വിരാജ്. രണ്ട് ലക്ഷത്തി മുപ്പത്തിയാറായിരത്തിന് മുകളില്‍ നിവിന്‍ പോളിയുടെ ഫോളോവേഴ്സ്

മലയാളത്തിന് പുറമേ തെലുങ്കിലും സ്വീകാര്യത നേടിയതിന് പിന്നാലെയാണ് മോഹന്‍ലാലിന് തമിഴ്, തെലുങ്ക് ആരാധകര്‍ വര്‍ധിച്ചത്. മനമന്ദ, ജനതാ ഗാരേജ് എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ നിന്ന് ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകള്‍ തെലുങ്കില്‍ മൊഴിമാറ്റ പതിപ്പായി പുറത്തിറങ്ങി.

പുലിമുരുകന്‍ തെലുങ്ക് പതിപ്പും മികച്ച വിജയമായിരുന്നു. 42 ലക്ഷത്തിന് മുകളിലാണ് മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് പേജ് ലൈക്ക്. മമ്മൂട്ടിക്ക് 36 ലക്ഷത്തിന് മുകളിലും. 45 ലക്ഷത്തില്‍ മുകളില്‍ ലൈക്ക് നിവിന്‍ പോളിക്കുണ്ട്.

30 ലക്ഷത്തിന് മുകളിലാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് ലൈക്ക്. 49 ലക്ഷത്തിന് മുകളില്‍ ലൈക്ക് ദുല്‍ഖറിനുണ്ട്. എന്നാല്‍ ഇവരെയൊക്കെ പിന്നിലാക്കുന്നതാണ് നസ്റിയാ നസീമിന്റെ എഫ് ബി ലൈക്ക്. 76 ലക്ഷത്തിന് മുകളിലാണ് നസ്റിയയ്ക്ക് ലൈക്ക്. 54 ലക്ഷത്തിന് മുകളില്‍ കീര്‍ത്തി സുരേഷിനുമുണ്ട്.