‘ലാലേട്ടാ, ഒരു ഉമ്മ തന്നോട്ടേ’, നടുറോഡില്‍ വെച്ച് മോഹന്‍ലാലിനെ ചുംബിച്ച് ആരാധിക(വീഡിയോ)

മലയാള സനിമയിലെ സൂപ്പര്‍ താരം മോഹന്‍ലാലിനെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അടുത്തിടെ സിനിമയുടെ തിരക്കുകളില്‍ നിന്നും അവധിയെടുത്ത് ഭാര്യ സുചിത്രയ്‌ക്കൊപ്പം താരം ന്യൂസിലാന്‍ഡില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ താരത്തെ വഴിയരികില്‍ വെച്ച് ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. അവധി ആഘോഷിക്കുന്നതിനിടെയാണ് ആരാധകര്‍ താരത്തെ പൊതിഞ്ഞത്.

‘ലാലേട്ടാ, ഒരു ഉമ്മ തന്നോട്ടേ’ എന്ന് ചോദിച്ച ശേഷമാണ് യുവതി തന്റെ ഇഷ്ട താരത്തിനെ ചുംബിക്കുന്നത്. ഈ വീഡിയോയണ് സോഷ്യല്‍ മീഡിയകളില്‍# വന്‍ ഹിറ്റായിരിക്കുന്നത്. വിദേശ യാത്രക്കിടെയാണ് മോഹന്‍ലാലിനെ ചുറ്റി ആരാധകരെത്തിയത്. റോഡ് സൈഡിലായി ആരാധകര്‍ക്കൊപ്പം നിന്ന് സംസാരിക്കുകയും സെല്‍ഫി പകര്‍ത്തുകയും ചെയ്യുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്.

Loading...

അതിനിടെ താരത്തെ കാണാനായി കൈയില്‍ പൂവുകളുമായി എത്തിയ യുവതി മോഹന്‍ലാലിനൊപ്പം സെല്‍ഫി എടുത്തു. എല്ലാവരോടും നന്ദി പറഞ്ഞ് പോകാന്‍ തുടങ്ങിയ മോഹന്‍ലാലിനോട് തനിക്കൊരു ആഗ്രഹമുണ്ടെന്നും ഒരു ഉമ്മ തന്നോട്ടേ എന്നും ആരാധിക ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ആരാധികയും സ്‌നേഹ ചുംബനവും വാങ്ങിയാണ് താരം മടങ്ങിയത്.

ഭാര്യ സുചിത്രയ്‌ക്കൊപ്പം ന്യൂസിലന്‍ഡില്‍ അവധി ആഘോഷത്തിലാണ് താരം. നിരവധി അവധിക്കാല ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവന്നത്. അവയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ് മോഹന്‍ലാല്‍ അവധി ആഘോഷിക്കാന്‍ പോയത്.