വിവാദ ബ്ലോഗിനു മറുപടിയുമായി മോഹന്‍ലാല്‍, തെറിവിളി തകര്‍ക്കുമ്പോള്‍ നിലപാടിലുറച്ച് നടന്‍

പ്രതിഷേധങ്ങൾ ലാലിലേ ലവലേശം ഭയപ്പെടുത്തുകയോ മയപ്പെടുത്തുകയോ ചെയ്യുന്നില്ല. എനിക്കെതിരായ കടുത്തതും മോശമായതുമായ എല്ലാ വിമർശന
ങ്ങളേയും ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ സഹിക്കുന്നു.സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട് .വിവേകത്തോടെ ചിന്തിക്കാന്‍ സാധിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയിലാണ്‌ എന്നെ തെറിവിളിക്കുന്നവരോട് ഞാൻ സഹിക്കുന്നത്- ലാൽ പറഞ്ഞു

പൊങ്കാലയും തെറിവിളിയും തകര്‍ക്കുമ്പോള്‍, നോട്ടുനിരോധനം സംബന്ധിച്ച തന്റെ നിലപാടിലുറച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍മീഡിയയില്‍ നിന്നും സിനിമാ രംഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് മോഹന്‍ലാല്‍, ബ്ലോഗിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് മറുപടി നല്‍കുന്നത്.  ഇന്നലെ പ്രസിദ്ധീകരിച്ച ബ്ലോഗില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് വീഡിയോ രൂപത്തില്‍ മോഹന്‍ലാല്‍ ഇന്ന് പുറത്തുവിട്ടത്. മോദിയുടെ പ്രസംഗത്തിന്റെ വീഡിയോയും ക്യൂ നില്‍ക്കുന്ന സാധാരണക്കാരന്റെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്റിനും കീഴിലും നിരവധി പേരാണ് തങ്ങളുടെ എതിര്‍പ്പ് അറിയിക്കുന്നത്. അതേസമയം, നിലപാട് വ്യക്തമാക്കിയ മോഹന്‍ലാലിന് ചിലര്‍ അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.

നോട്ടിനായി രാജ്യത്തെ ജനം വലയുമ്പോള്‍, മോദിയെ പിന്തുണച്ച താരത്തിനെതിരെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. എംഎല്‍എമാരായ വിഡി സതീശന്‍, വിടി ബല്‍റാം തുടങ്ങി സിനിമാപ്രവര്‍ത്തകരായ എംഎ നിഷാദ്, ഭാഗ്യലക്ഷ്മി തുടങ്ങിവരാണ് മോഹന്‍ലാലിനെതിരെ രംഗത്തെത്തിയത്. മോഹന്‍ലാലിന്റേത് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനമാണെന്നും ഒരു രണ്ടായിരം രൂപയ്ക്ക് ക്യൂ നിന്നിട്ട് ആ അനുഭവം വേണമായിരുന്നു മോഹന്‍ലാല്‍ ബ്ലോഗില്‍ കുറക്കേണ്ടതെന്നും വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ജീവന്‍ നില നിര്‍ത്താന്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ് ഭൂരിഭാഗമെന്നും ആ വേദന അനുഭവിക്കുമ്പോഴേ അറിയൂയെന്നും ഭാഗ്യലക്ഷ്മി മോഹന്‍ലാലിനോട് പറയുന്നു. മദ്യഷാപ്പിലും സിനിമാ തീയേറ്ററിലും ആളുകള്‍ വരി നില്‍ക്കുന്നതും നോട്ടിനു വേണ്ടി ആളുകള്‍ വരി നില്‍ക്കുന്നതും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യരുതെന്നാണ് ഭൂരിഭാഗം ആരാധകരും മോഹന്‍ലാലിനോട് ആവശ്യപ്പെടുന്നത്.