മൊയ്തീന്റെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കു പിന്നില്‍ കള്ളപ്പണം? നാട്ടിലുള്ളത് പത്തോളം പടുകൂറ്റന്‍ ബംഗ്ലാവുകള്‍

മലപ്പുറത്തെ തിയറ്ററില്‍ പിഞ്ചുകുട്ടിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയുടെ സാമ്പത്തികവളര്‍ച്ച അതിവേഗത്തില്‍. വലിയ പണക്കാരനൊന്നും അല്ലാതിരുന്ന ഇയാള്‍ ഇത്ര പെട്ടെന്ന് കോടീശ്വരനായതിനു പിന്നില്‍ കള്ളപ്പണമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വര്‍ണക്കുട്ടി എന്നാണ് തൃത്താല ഭാഗത്ത് ഇയാളെ വിളിക്കുന്നത്. അടിക്കടി വിദേശത്തു പോയി വരുന്ന ഇയാളുടെ സാമ്പത്തിക സ്രോതസുകളെപ്പറ്റി നാട്ടുകാര്‍ക്കു പോലും വലിയ അറിവില്ല.

സംശയനിഴലിലുള്ള ചില സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയവും ശക്തമാണ്. പലപ്പോഴും ഇയാള്‍ വീട്ടില്‍ വലിയ പാര്‍ട്ടികള്‍ നടത്തിയിരുന്നു. ഇതിലേക്ക് വന്നിരുന്നത് സമൂഹത്തിലെ ഉന്നതരായ വ്യക്തികളും. പലപ്പോഴും പാതിരാത്രി വരെ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടികള്‍ ഇയാളുടെ വീട്ടില്‍ നടന്നിരുന്നതായി അയല്‍ക്കാരും പറയുന്നു.

Loading...

എന്നാല്‍ സ്ത്രീവിഷയത്തില്‍ തല്പരനായിരുന്നു ഇയാളെന്ന കാര്യം നാട്ടുകാര്‍ക്കും പുതിയ അറിവാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പണം വാരിക്കോരി നല്കുന്നതിനാല്‍ എല്ലാ പാര്‍ട്ടിക്കാരും ഇയാളുടെ സുഹൃത്തുക്കളായിരുന്നു. അടുത്തിടെ പാലക്കാട്ട് നടന്ന ഒരു സെവന്‍സ് ടൂര്‍ണമെന്റിന്റെ മുഴുവന്‍ ചെലവും വഹിച്ചത് മൊയ്തീനാണ്. അന്ന് ഫൈനലില്‍ മൊയ്്തീന്‍കുട്ടിയെ ആദരിക്കുകയും ചെയ്തിരുന്നു.