പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;പ്രതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ വലിയ മല പോലീസ് പിടികൂടി. അരുവിക്കര സ്വദേശി ബിജുവാണ് പോലീസിന്റെ പിടിയില്‍ ആയത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.കഴിഞ്ഞ ജനുവരി 29 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാവിലെ പത്തു മണിയോടുകൂടി തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ പെണ്‍ക്കുട്ടി നടന്നു പോവുകയായിരുന്നു.

വഴിയില്‍വെച്ച് ബൈക്കില്‍ വന്ന ബിജു പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ആദ്യം വലിയമല പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയ്യകയായിരുന്നു. പിന്നീട് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. പിന്നീട് നെടുമങ്ങാട് ഡിവൈഎസ്പി.ശ്രീ ഉമേഷ് കുമാര്‍റിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വലിയമല ഇന്‍സ്‌പെക്ടര്‍ മനോജ് കെ എന്നിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയായ ബിജുവിനെ പിടികൂടുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Loading...