ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല, അവസ്ഥയറിഞ്ഞ് സഹായിക്കാനെത്തിയത് മമ്മൂട്ടി മാത്രം; മോളി കണ്ണമാലി

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് മോളി കണ്ണമാലി. അമര്‍ അക്ബര്‍ ആന്റണി, ചാര്‍ളി, തുടങ്ങി ഒരു യമണ്ടന്‍ പ്രേമകഥയിലും വരെ കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന തന്മയത്വത്തോടെയുള്ള അഭിനയം വളരെ പെട്ടെന്നാണ് മലയാളികളെ ആകര്‍ഷിച്ചത്. എന്നാല്‍ സിനിമയ്ക്ക് പുറത്ത് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമാണ് ഈ നടിക്ക്.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശനിലയില്‍ കഴിയുന്ന മോളി കണ്ണമാലിയുടെ ചികിത്സ മമ്മൂട്ടി ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ നടിക്ക് അസുഖമൊന്നുമില്ലെന്നും എല്ലാവരെയും പറ്റിക്കുകയാണെന്നുമുള്ള ആരോപണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. ഇപ്പോഴിതാ സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി മോളി കണ്ണമാലി. അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

Loading...

‘ മാതാവാണെ സത്യം ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. ഇങ്ങനെ ഒക്കെ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ല. അവര്‍ക്ക് എന്നോട് വല്ല വൈരാഗ്യമുണ്ടോ എന്നും അറിയില്ല. എനിക്ക് ആരോടും ഒന്നുമില്ല. എന്റെ ഈ അവസ്ഥയും കോലവും കണ്ട് പറയുമോ ഞാന്‍ നാട്ടുകാരെ പറ്റിക്കുകയാണെന്ന്. എന്നെ നേരിട്ട് വന്ന് കണ്ടിട്ട് നിങ്ങള്‍ പറ’ മോളി കണ്ണമാലി പറയുന്നു.

‘അമ്മ’യില്‍ മെമ്ബര്‍ഷിപ്പില്ല. മെമ്ബര്‍ഷിപ് എടുത്തിട്ടില്ല. അസുഖ ബാധിതയായ തനിക്ക് ഇതുവരെ ഒരു സംഘടനയും സഹായങ്ങളും നല്‍കിയിട്ടില്ല. താന്‍ ആരോടും ഒരു സഹായവും അഭ്യര്‍ത്ഥിച്ചിക്കാനും പോയിട്ടില്ല. അവസ്ഥയറിഞ്ഞ് മമ്മൂട്ടി മാത്രമാണ് സഹായവുമായി എത്തിയത്. അദ്ദേഹം തിരുവന്തപുരത്ത് പോയി ഓപ്പറേഷന്‍ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പേടിയാണ്. ഇപ്പോള്‍ ചെയ്യുന്ന ചികിത്സ തന്നെ തുടരാം എന്ന് അറിയിക്കുകയായിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് ആരോ വന്ന് രോഗകാര്യങ്ങള്‍ ഒക്കെ അന്വേഷിച്ച്‌ പോയിരുന്നതായും മോളി കണ്ണമാലി പറയുന്നു.