ഹൃദയ സംബന്ധമായ അസുഖം, ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ നടി മോളി കണ്ണമാലി

അരങ്ങിലെത്തുന്ന ഓരോ നിമിഷവും ചിരി പടര്‍ത്തുന്ന കലാകാരി മോളി കണ്ണമാലിയുടെ അവസ്ഥ അതീവ ദയനീയമാണ്. എറണാകുളം കണ്ണമാലിയിലാണ് നടിയുടെ ഇപ്പോഴത്തെ താമസം. ഹൃദയ സംബന്ധമായ അസുഖം ബാധിച്ച നടി മോളി കണ്ണമാലി ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടില്‍. ‘ചാള മേരി’ എന്ന ഹാസ്യകഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ മോളിയുടെ ജീവിതം ഇപ്പോള്‍ ദുരിതത്തിലാണ്.

ഹൃദയസംബന്ധമായ അസുഖം കാരണം കുറേകാലമായി മോളി ചേച്ചി ജോലിക്ക് പോയിട്ട്. മക്കള്‍ക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം മോളിയുടെ കൈയ്യിലില്ല. അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് വിതുമ്ബിക്കൊണ്ട് മോളി കണ്ണമാലി പറയുന്നു. സുമനസുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികളുടെ പ്രിയ നടി.

Loading...

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് മോളി കണ്ണമാലി. അമര്‍ അക്ബര്‍ ആന്റണി, ചാര്‍ളി, തുടങ്ങി ഒരു യമണ്ടന്‍ പ്രേമകഥയിലും വരെ കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന തന്മയത്വത്തോടെയുള്ള അഭിനയം വളരെ പെട്ടെന്നാണ് മലയാളികളെ ആകര്‍ഷിച്ചത്. എന്നാല്‍ സിനിമയ്ക്ക് പുറത്ത് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമാണ് ഈ നടിക്ക്.