നവജാത ശിശുവിനെ ജീവനോടെ കുഴിച്ചമൂടി; മണിക്കൂറുകള്‍ക്കു ശേഷം പോലീസ് രക്ഷപ്പെടുത്തി

ജനിച്ചയുടനെ ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ ഏഴ് മണിക്കൂറുകള്‍ക്കുശേഷം പോലീസ് രക്ഷപ്പെടുത്തി. ബ്രസീലിലെ മറ്റൊ ഗ്രൊസൊയിലെ കനാരാനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Veja o momento emocionante em que policiais ajudam a resgatar recém nascida que havia sido enterrada viva pela avó e mãe em Canarana. ❤️#pmmt #servireproteger

Posted by Polícia Militar do Estado de Mato Grosso on Wednesday, June 6, 2018

സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി മരിച്ചെന്ന് കരുതി കുഴിച്ചിട്ടതാണെന്നാണ് ഇവരുടെ വാദം. ബാത്റൂമിലാണ് കുഞ്ഞിന് അമ്മ ജന്മം നല്‍കിയതെന്നും വിവരമുണ്ട്. സംഭവത്തെ കുറിച്ച് പോലീസില്‍ വിവരം അറിയിച്ചത് ഒരു നഴ്സാണ്. നവജാതശിശുവിനെ ക്സിംഗു ദേശീയോദ്യനത്തിന് സമീപം ഒരു സ്ത്രീ കുഴിച്ച് മൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടു എന്നാണ് നഴ്സ് അധികൃതരെ അറിയിച്ചത്. നിരവധി ട്രൈബലുകള്‍ താമസിക്കുന്ന പ്രദേശമാണിത്. കുട്ടി ഇപ്പോള്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

Top