മോന്‍സ് ജോസഫിന് ന്യൂയോര്‍ക്കില്‍ സ്വീകരണം

ന്യൂയോര്‍ക്ക്: മോന്‍സ് ജോസഫ് എം.എല്‍.എ യെ ന്യൂയോര്‍ക്കില്‍ സ്വീകരിച്ച് ആദരിക്കുന്നു. ഫ്രണ്ട്സ് ഓഫ് മോന്‍സ് ജോസഫ് ന്യൂയോര്‍ക്ക് ആണ് അദ്ദേഹത്തിനു സ്വീകരണം ഒരുക്കുന്നത്. നാളെ (ബുധനാഴ്ച 13-ന്) വൈകിട്ട് 7:30-ന് ലോങ് ഐലന്‍ഡ് ജെറീക്കോയിലുള്ള കൊച്ചീലിയന്‍ റെസ്റ്റോറന്റിലാണ് സ്വീകരണം. ന്യൂയോര്‍ക്ക് മെട്രോ മേഖലയില്‍ താമസിക്കുന്ന എല്ലാ സ്നേഹിതരും ഇതൊരറിയിപ്പായി കരുതി ചടങ്ങില്‍ സംബന്ധിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് മോന്‍സ് ജോസഫിനു വേണ്ടി ഡോ. ജോസ് കാനാട്ട് അറിയിച്ചു.

കൊച്ചീലിയന്‍ റെസ്റ്റോറന്റിന്റെ വിലാസം: 4400 ജെറീക്കോ ടേണ്‍പൈക്ക്, ലോങ് ഐലന്‍ഡ്, ന്യൂയോര്‍ക്ക് 11753; ഫോണ്‍: 516-938-3300
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജോസ് കാനാട്ട്: 516-655-427

Loading...