സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ചു, ചാറ്റിംഗ് പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ പണം തട്ടിയ യുവാവും യുവതിയും അറസ്റ്റിലായത് ഇങ്ങനെ

ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് വ്യവസായിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ യുവതിയും യുവാവുമാണ് അറസ്റ്റിലായത്. ഫെയ്സ് ബുക് ചാറ്റിങ് പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ യുവ വ്യവസായിയില്‍ നിന്നു 45 ലക്ഷം രൂപ തട്ടിയെടുത്തത്. വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമ (35), ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിന്‍ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശിയായ വ്യവസായിയുമായി ഫെയ്സ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചാണ് സീമ തട്ടിപ്പ് നടത്തിയത്.

ആദ്യം 45 ലക്ഷം രൂപ വ്യവസായി നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് വ്യവസായി പൊലീസിനെ സമീപിച്ചത്. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടിക വിഭാഗക്കാര്‍ക്കെതിരായ ആക്രമണം തുടങ്ങിയ കേസുകള്‍ സീമക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ ഇന്നു കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് സിഐ പി.എ. ഫൈസല്‍ അറിയിച്ചു.

Loading...