ഏറ്റവും കൂടുതൽ പഴയ നോട്ടുകൾ എത്തിയത് അമിത് ഷായുടെ ബാങ്കിൽ, രണ്ടാമത്തേ ബാങ്കും ബി.ജെ.പി മന്ത്രിയുടേത്

ഡൽഹി: നിരോധിച്ച നോട്ടുകൾ ഏറ്റവും അധികം എത്തിയത് അമിത് ഷാ ഡയർക്ടറായ സഹകരണ ബാങ്കിൽ. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ നവംബർ 14 വരെ 745.59 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുടെ നിക്ഷേപമാണു ബാങ്കിൽ നടന്നത്. ഈ നിക്ഷേപം പൂർത്തിയായ ശേഷം കേന്ദ്ര സർക്കാർ സഹകറ ബാങ്കിലേക്ക് നോട്ടുകൾ നിക്ഷേപിക്കുന്നത് നിരോധിക്കുകയും ചെയ്തു

കൂട്ടിവായിക്കുമ്പോൾ ബി.ജെ.പി നേതാവിന്റെ ബാങ്കിലേക്ക് കോടികളുടെ നോട്ടുകൾ ഒഴുകി എത്തി. ഇതിൽ ഭൂരിഭാഗവും കള്ള പണം എന്നും ആരോപണം. അതായത് കള്ള പണവും വൻ നോട്ട് ശേഖരവും ഉള്ളവർക്ക് ഈസിയായി മാറ്റിയെടുക്കാൻ ബി.ജെ.പി നേതാവു തന്നെ ബാങ്കുകൾ തുറന്നു നല്കി. അവസരം നല്കി. എല്ലാം കഴിഞ്ഞപ്പോൾ കേന്ദ്രം പുതിയ നിയമവും കൊണ്ടുവന്നു

ഉയരുന്ന ചോദ്യം?

ഇതിനായിരുന്നുവോ നോട്ട് നിരോധിച്ചത്. ആയിരകണക്കിന്‌ കോടി രൂപയുടെ ഭരണ കക്ഷിയുമായി ബന്ധപ്പെട്ടവരുടെ കള്ള പണം വെളുപ്പിക്കാനും കള്ള നോട്ടുകൾ മാറാനും ആയിരുന്നുവോ നോട്ട് നിരോധനം നടപ്പിലാക്കിയത്? മറിമായം നടത്തിയത് അമിത ഷാ. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം വർഷങ്ങളായി അമിത് ഷാ ബാങ്കിന്റെ ഡയറക്ടറാണ്. പ്രധാനമന്ത്രി അറിയാതെ ഇത് ചെയ്യുമോ? മറ്റ് ബി.ജെ.പി നേതാക്കൾക്ക് പങ്കുണ്ടാകുമോ? ചോദ്യങ്ങൾ ബി.ജെ.പിയു കുഴക്കുന്നു.

വീണ്ടും തെളിവുകൾ ബി.ജെ.പിക്കെതിരേ

രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കാണു നിരോധിത നോട്ടു നിക്ഷേപത്തിൽ രണ്ടാം സ്ഥാനത്ത്. ഗുജറാത്തിലെ ബിജെപി മന്ത്രി ജയേഷ്ഭായി വിത്തൽഭായി രാദാദ്യ ചെയർമാനായ ബാങ്കാണിത്. 693.19 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് ഇവിടെ നിക്ഷേപിച്ചത്. അതേസമയം, ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിൽ 1.11 കോടി രൂപയുടെ നിക്ഷേപം മാത്രമാണു നടന്നതെന്നും വിവരാവകാശരേഖയിൽ പറയുന്നു. അതായത് ബി.ജെ.പി നേതാക്കളുടെ സഹകരണ ബാകിലേക്ക് ആയിരക്കണക്കിന്‌ കോടി പഴയ നോട്ടുകൾ ഒഴുകി. ഇതിനായുന്നു നോട്ട് നിരോധനം എന്നു പോലും ജനം സംശയിക്കുന്നു.അത്രമാത്രം തെളിവുകൾ പുറത്തുവന്നു. നോട്ടു നിരോധനത്തിനു ശേഷം മൊത്തം 15.28 ലക്ഷം കോടി രൂപ നിക്ഷേപം നടന്നുവെന്നാണ് ആർബിഐ കണക്ക്. 21 പൊതുമേഖല ബാങ്കുകളിൽ 14 ബാങ്കുകളിലെ നിക്ഷേപത്തിന്റെ കണക്ക് വിവരവകാശരേഖയിൽ ലഭ്യമല്ല. അതായത് സഹകരണ ബാങ്കിലും മറ്റും നടന്നത് എന്തെന്ന് റിസർവ്വ് ബാങ്കിനു പോലും അറിയില്ല. രേഖകൾ ഇല്ല. അത്രമാത്രം തീവെട്ടി കൊള്ള നോട്ട് നിരോധനത്തിൽ വന്നിരിക്കുന്നു

Top