കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു

മുംബൈ. ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി കസ്റ്റഡിയില്‍ എടുത്തു. പത്രചൗള്‍ ഭൂമി ഇപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇഡിയുടെ നടപടി. സഞ്ജയ് റാവത്തിന്റെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഇഡി സഞ്ജയ് റാവത്തിന് അറസ്റ്റ് ചെയ്തത്

സിഐഎസ്എഫിന്റെ കനത്ത സുരക്ഷയിലാണ് ഇഡി മുംബൈയിലെ സഞ്ജയ് റാവത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് രണ്ടുവട്ടം ഇഡി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ 20നും പിന്നീട് 27 ഹജരാകുവാനാണ് ഇഡി നിര്‍ദേശിച്ചത്. എന്നാല്‍ ഹാജരാകുവാന്‍ അദ്ദേഹം തയ്യാറായില്ല.

Loading...

താന്‍ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് ഇതെന്നും സഞ്ജയ് റാവത്ത് നേരത്തെ പ്രതികരിച്ചിരുന്നു. ശിവസേനയില്‍ ഉദ്ധവ് താക്കറെയുമായി അടുപ്പമുള്ള വ്യക്തിയാണ് റാവത്ത്. പത്ര ചൗള്‍ പുനര്‍വികസനവുമായി ബന്ധപ്പെട്ട് 1034 കോടിരുപയുടെ ക്രമക്കേട് നടത്തിയ കേസില്‍ പ്രവീണ്‍ റാവത്ത് അറസ്റ്റിലായിരുന്നു.