ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ

കായംകുളം: ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ അൻവർഷായാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 27 നായിരുന്നു സംഭവം നടന്നത്.

കായംകുളം ബിവറേജ് ഷോപ്പിന് മുൻപിൽ വെച്ച് ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ആഞ്ഞിലിമൂട്ടിൽ കിഴക്കതിൽ വീട്ടിൽ താമസിച്ചു വരുന്ന അൻവർ ഷായെ (22) ആണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അൻവർഷാ കായംകുളം പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിലും ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ മാല പൊട്ടിക്കൽ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Loading...