ജാമ്യത്തിന് മോന്‍സണ്‍ സുപ്രീംകോടതിയില്‍; അന്വേഷണത്തിന് കാരണം ഒരു വനിത

ന്യൂഡല്‍ഹി. പുരവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് മോന്‍സണ്‍ മാവുങ്കല്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.

തനിക്ക് ജാമ്യം ലഭിക്കാതിരിക്കുവാന്‍ തന്റെ മുന്‍ ജീവനക്കാരിയെ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തി പീഡന പരാതി നല്‍കിപ്പിച്ചതാണെന്ന് മോന്‍ഡണ്‍ ആരോപിക്കുന്നു. ഉന്നത സ്വാധീനമുള്ള ഒരു സ്ത്രീകരണമാണ് തനിക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷമം നടക്കുന്നതെന്നും മോന്‍സണ്‍ ആരോപിക്കുന്നു.

Loading...

അതിജീവിതയുടെ സഹോദരനും ഭാര്യയുടെ വിദേശത്തായതിനാല്‍ കേസില്‍ വിസ്താരം നീണ്ടുപോകുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും മോന്‍സണ്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.

അതേസമയം മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള വഞ്ചനകേസില്‍ ചോദ്യം ചെയ്യുമ്പോള്‍ പൊണ്‍കുട്ടി പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നും പീഡനം നടന്നുവെന്ന് ആരോപിക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും മോന്‍സണ്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.