കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം നേരത്തെ എത്തും; മുന്നറിയിപ്പ്

തിരുവനന്തപുരം: മെയ് 20ന് കാലവർഷത്തിന് തുടക്കമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കേരളത്തിൽ ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെ എത്തുമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. തെക്കൻ ആൻഡമാൻ കടലിൽ മെയ് മാസത്തിൽ രൂപപ്പെടുന്ന ചക്രവാത ചുഴികൾ ആണ് സംസ്ഥാനത്ത് നേരത്തെയുള്ള മഴയ്ക്ക് കാരണം ആകുന്നതെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

മെയ് നാലോടെ, തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നാണ് പ്രവചനം. ഇത് ശക്തിപ്രാപിച്ച് ന്യൂനമർദ്ദമായി മാറും. ശേഷവും ചക്രവാത ചുഴികൾ രൂപം കൊണ്ടേക്കാം. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മെയ് പകുതിയോടെ തന്നെ കാലവർഷം ആരംഭിക്കുന്നത്. ഇക്കുറി കാലവർഷത്തിൽ, മധ്യകേരളത്തിലും വടക്കൻ കേരളത്തിലും സാധാരണ മഴ ലഭിക്കും. തെക്കൻ കേരളത്തിൽ മഴ കുറയുമെന്നാണ് പ്രവചനത്തിൽ നിന്നും വ്യക്തമാകുന്നത്.

Loading...