സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ മൺസൂൺ വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ വൈകുമെന്ന്കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നേരത്തെ മെയ് 27 ന് മൺസൂൺ കേരളത്തിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്നത്. മേയ് 27ന് നാല് ദിവസം മുൻപോ നാല് ദിവസത്തിന് ശേഷമോ മഴക്കാലം ആരംഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുൻപ് അറിയിച്ചിരുന്നത്. നിലവിൽ, ആൻഡമാൻ ദ്വീപുകളിൽ എത്തിയ മൺസൂൺ കൂടുതൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് അറബിക്കടലിലേയ്ക്ക് വൈകാതെ എത്തും.

കേരളത്തിലേയ്ക്ക് തുടർച്ചയായും ശക്തമായും കാറ്റ് വീശിയാലേ മൺസൂൺ കൃത്യസമയത്ത് എത്തുകയുളളൂ. എന്നാൽ, നിലവിൽ ഈ മേഖലയിൽ ഇത്തരം സാഹചര്യം ഉരുത്തിരിഞ്ഞിട്ടില്ല. എന്നാൽ, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകും. വരുന്ന 48 മണിക്കൂറിൽ തെക്ക് കിഴക്കൻ അറബിക്കടലിലും മാലിദ്വീപിലും കന്യാകുമാരി മേഖലയിലും മൺസൂൺ ശക്തിപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.

Loading...