വേണേല്‍ വോട്ടര്‍മാരുടെ വീട്ടില്‍ വന്ന് പാചകം വരെ ചെയ്യും, പച്ചക്കറി കടക്കാരനാകും, ഷൂ പോളിഷും ചെയ്യും; വോട്ട് നേടാന്‍ പുത്തന്‍ പ്രചാരണവുമായി താര സ്ഥാനാര്‍ഥി

Loading...

എങ്ങനേലും ഒരു വോട്ട്. അതാണ് തമിഴ് നടനും മധുരയില്‍ സ്ഥാനാര്‍ഥിയുമായ മന്‍സൂര്‍ അലി ഖാന്റെ നിലപാട്. അതിന് വേണ്ടി എന്തും ചെയ്യും. അതൊക്കെ കേട്ടാല്‍ ചിലപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ചിരിച്ച് തോളില്‍ കയ്യിട്ട് വിശേഷം പറയുന്ന രാഷ്ട്രീയ നേതാക്കളെയും കടത്തിവെട്ടുകയാണ് മന്‍സൂര്‍ അലി ഖാന്‍. നാം തമിഴ് കച്ചി സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മധുരയില്‍ നിന്ന് ജനവിധി തേടുന്നത്.

തമിഴ്, മലയാളം സിനിമകളില്‍ വില്ലന്‍ വേഷത്തിലെത്തി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നടനാണ് മന്‍സൂര്‍ അലി ഖാന്‍. എന്നാല്‍ വോട്ടിന് വേണ്ടി പച്ചക്കറി കച്ചവടം മുതല്‍ വീടുകളിലെത്തി പാചകം വരെ ചെയ്തുകൊടുക്കും ഈ സ്ഥാനാര്‍ഥി. തെരുവിലിറങ്ങി വോട്ട് ചോദിക്കുന്നതിനിടയില്‍ ഷൂ പോളിഷ് ചെയ്യുന്നവരെ കണ്ടാല്‍ അവരുടെ കൂടെ കയറി ഇരിക്കും. തൂപ്പുകാരനെ കണ്ടാല്‍ ചൂല് വാങ്ങി തൂത്ത് കൊടുക്കും. അങ്ങനെ അങ്ങനെ വേറിട്ട പ്രചാരണമാണ് ഈ താരസ്ഥാനാര്‍ഥിയുടെ

Loading...