പ്രതിസന്ധികള്‍ മറികടന്ന് ഖത്തര്‍ മുന്നോട്ട്

2017 ജൂണ്‍ 5 നാണ് സൗദി അറേബ്യ, ബഹിറിന്‍, യുഎഇ, ഈജിപ്ത് എന്നീരാജ്യങ്ങളുടെ സഖ്യം ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. യാത്രാ ഉപരോധത്തിന് പുറമെ വ്യാപാര നിരോധനവും ഖത്തറിന് മേല്‍ ചുമത്തിയിരുന്നു. ഗള്‍ഫ് മേഖലയില്‍ ഖത്തര്‍ തീവ്രവാദത്തിന് ഒത്താശചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം.

കൂടതെ ഖത്തറിനെതിരെ സൈനിക നടപടി വരെ ഈ രാജ്യങ്ങള്‍ പരിഗണിച്ചിരുന്നതായും പിന്നീട് വെളിപ്പെടുത്തലുണ്ടായിരുന്നു. എന്നാല്‍ ഉപരോധം സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടന്ന് ഖത്തര്‍ മുന്നോട്ട് കുതിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.രാജ്യാന്ത്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വ്വീസിന്റെ ഏറ്റവും പുതിയ റേറ്റിങ്ങില്‍ വന്‍ കുതിപ്പാണ് ഖത്തര്‍ നടത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ബാങ്കിങ് മേഖലയിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

രാജ്യാന്ത്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വ്വീസിന്റെ ഏറ്റവും പുതിയ റേറ്റിങ്ങില്‍ വന്‍ കുതിപ്പാണ് ഖത്തര്‍ നടത്തിയിരിക്കുന്നത്. പ്രത്യേകിച്ച് ബാങ്കിങ് മേഖലയിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.എന്നാല്‍ ഉപരോധത്തിന്റെ പ്രയാസങ്ങള്‍ വളരെ പെട്ടെന്ന് തന്നെ മറികടന്ന ഖത്തര്‍ ബാങ്കിങ് മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് മികച്ച തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. മൂഡീസിന്റെ ഏറ്റവും പുതിയ റേറ്റിങ്ങിലാണ് ഖത്തര്‍ ബാങ്കിങ് മേഖല സ്ഥിരതയിലേക്ക് തിരിച്ചെത്തുന്നതായി വ്യക്തമാക്കുന്നത്. 2017 ജൂണില്‍ ആരംഭിച്ച ഉപരോധ പ്രതിസന്ധിയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയും ബാങ്കിങ് മേഖലയും മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന്റെ തെളിവാണ് മൂഡീസ് റേറ്റിങ്.

ഇതോടൊപ്പം തന്നെ ഖത്തര്‍ സര്‍ക്കാറിനും എഎ3 റേറ്റിങ്ങ് മൂഡീസ് റേറ്റിങ് നല്‍കിയിട്ടുണ്ട്. 2017 ല്‍ 1.6 ശതമാനമായിരുന്ന ഖത്തറിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലുള്ള വളര്‍ച്ച അടുത്ത നാല് വര്‍ഷം കൊണ്ട് 2.8 ശതമാനമായി ഉയരുമെന്നാണ് റേറ്റിങ് ഏജന്‍സിയായ മൂഡീസിന്റെ കണക്ക്കൂട്ടല്‍.ഗള്‍ഫ് പ്രതിസന്ധിയില്‍ അയല്‍രാജ്യങ്ങളുടേയും ഈജിപ്തിന്റേയും ഉപരോധത്തെ തുടര്‍ന്ന് വിതരണ ശൃംഖലകളില്‍ തടസ്സങ്ങള്‍ നേരിട്ടെങ്കിലും അതിവേഗത്തില്‍ മറികടക്കാന്‍ സാധിച്ചതായി മൂഡീസ് സീനിയര്‍ ക്രെഡിറ്റ് ഓഫീസറും വൈസ് പ്രസിഡന്റുമായ നിതീഷ് ഭോജ്‌നഗര്‍വാല പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന റിയല്‍ എസ്‌റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി തുറന്നിട്ടത് നിര്‍ണ്ണായകമായി. ഇതോടെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനായതും ഗുണകരമായി. വ്യാപാര ഉപരോധത്തിന്റെ പഞ്ചാത്തലത്തില്‍ രാജ്യം ആഭ്യന്തര പാല്‍, ഇറച്ചി ഉല്‍പ്പാദനത്തെ പ്രോത്സാഹപ്പിച്ചു.

ഇതുമൂലം ഭക്ഷ്യ രംഗത്തും മികച്ച നേട്ടം ഉണ്ടാക്കാനായി. ഉപരോധത്തെ തുടര്‍ന്ന് 4 രാജ്യങ്ങള്‍ വ്യോമപാത നിഷേധിച്ചതോടെ തുര്‍ക്കി, ഇറാന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു. ഇന്ത്യയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്തു.ഇറാന്റെ വ്യോമപാത ഉപയോഗപ്പെടുത്തുകയും രാജ്യത്ത് തുര്‍ക്കി സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തു. 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി നല്‍കി. ഇത് ടൂറിസം രംഗത്ത് വളര്‍ച്ചയ്ക്കിടയാക്കി.

Top