തൃശൂരില്‍ സദാചാര പോലീസ് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി

തൃശൂര്‍: ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവിനെ സദാചാരപോലീസെന്നു കരുതുന്ന ഒരു സംഘം മര്‍ദിച്ച് കൊലപ്പെടുത്തി. അഞ്ചങ്ങാടി പുതിയകത്ത് മാമൂട്ടിയുടെ മകന്‍ സവാഹിറാണ് (28) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രി 12ഓടെ മൂസാറോഡ് പരിസരത്താണ് സംഭവം.

പ്രദേശത്തെ ഒരു വീട്ടമ്മയുമായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരെ കാണാനായി എത്തിയപ്പോഴാണ് സംഭവം. പരിസര വാസികളുടെ മര്‍ദനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് പൊലിസ് നിഗമനം. അവശനിലയിലായ സവാഹിറിനെ പെട്ടിഓട്ടോയിലത്തെിയ സംഘമാണ് ആശുപത്രിയിലാക്കിയത്.

Loading...

മൃതദേഹം മുതുവട്ടൂര്‍ രാജാ ആശുപത്രി മോര്‍ച്ചറിയില്‍. ചാവക്കാട് പൊലിസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി.ഐ പി. അബ്ദുല്‍ മുനീര്‍ ആശുപത്രിയിലത്തെി. സവാഹിര്‍ നേരത്തേ രണ്ട് പിടിച്ചുപറിക്കേസില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.