സരിതയെഴുതിയതെന്നു പറയുന്ന 2 കത്തുകളാണ്‌ ഇപ്പോൾ സരിതയേ വീണ്ടും വിവാദ നായികയാക്കുന്നത്. ഈ 2കത്തും ഒന്നും വിലയിരുത്താം. പി.സി.ജോർജ്ജും മറ്റും പുറത്തുവിട്ട ആദ്യ കത്ത് 24പേജുകൾ ഉള്ളതായിരുന്നു. ഈ കത്ത് ജോസ് കെ മാണിയുടെ ചങ്കിൽ കുത്താനായി ചിലർ പുറത്തു കൊണ്ടുവരികയായിരുന്നു. 24 പേജുള്ള ഈ കത്ത് തന്റേതല്ലെന്നു സരിത പറയുന്നതിനേ സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ജയിലിൽനിന്നും കത്തെഴുതി അന്നത്തേ മന്ത്രി ഗണേശ് കുമാറിന്റെ പി.എ യുടെ കൈവശം കൊടുത്തുവിടുകയായിരുന്നു. ഈ കത്ത് ആദ്യം വായിച്ചത് ഗണേശ് തന്നെയായിരുന്നു. സൂക്ഷിച്ചതാവട്ടെ ഗണേശും, പിതാവ് ബലകൃഷ്ണപിള്ളയും ചേർന്നും. തുടർന്ന് ഈ കത്ത് പി.സി.ജോർജ്ജ് അടക്കമുള്ളവർ വായിക്കുന്നു. യു.ഡി.എഫുമായി ശത്രുതയുള്ള റിപ്പോർട്ടർ ചാനൽ ചീഫ് നികേഷ് കുമാറിന്റെ കൈവശവും കത്തിന്റെ കോപ്പി എത്തുന്നു. സർക്കാരുമായി കൊമ്പുകോർക്കുന്ന ഇപ്പോഴത്തേ തക്ക സമയം നോക്കി പി.സി.ജോർജ്ജും നികേഷ്കുമാറും ചേർന്ന് 24 പേജ് കത്തിലേ ജോസ്.കെ.മാണിയുമായി ബന്ധ്പെട്ട ഭാഗങ്ങൾ പുറത്തുവിടുന്നു. ഈ കത്ത് തന്റേതല്ലെന്നും തന്റെ കൈയ്യക്ഷരം വയ്ച്ച് ആരോ എഴുതിയതാണെന്നും സരിത പറയുന്നത് ഒരു തരത്തിലും വിശ്വാസ യോഗ്യമല്ല. കാരണം സരിത കത്ത് സൂക്ഷിക്കാൻ ഏല്പിച്ച കേന്ദ്രങ്ങൾ തന്നെയാണ്‌ കത്തിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 24 പേജുള്ള ആദ്യ കത്ത് സരിതയുടെ കൈയ്യക്ഷരത്തിൽ മറ്റൊരാൾക്ക് അതേ ചിട്ടയോടെ തയ്യാറാക്കാൻ ബുദ്ധിമുട്ടാണ്‌. അങ്ങിനെ ചെയ്തിരുന്നേൽ പലയിടത്തും ആ കൃതൃമത്വം നിറഞ്ഞുനില്ക്കുമായിരുന്നു. സരിതയുടെ ശരിയായ വിധത്തിലുള്ള കൈയ്യക്ഷരം 24 പേജിലും വള്ളിപുള്ളി തെറ്റാതെ മറ്റൊരാൾക്ക് പുനസൃഷ്ടിക്കാൻ ഇത്ര കൃത്യമായി ആകില്ല. സരിതയുടെ കൈയ്യക്ഷരത്തിന്റെ അതേ ഫോടോസ്റ്റാറ്റ് പോലെയുള്ള ആദ്യ കത്ത് അവരുടേത് തന്നെയെന്ന് വിശ്വസിക്കേണ്ടിവരും. 24 പേജുകളിൽ പലയിടത്തും കുറിപ്പുകളും വെട്ടലും, തിരുത്തലും,എല്ലാം നില്ക്കുന്നു. ഈ കത്ത് കൃതൃമമായി ഉണ്ടാക്കിയതാണേൽ ഈ തിരുത്തലുകൾ ആവശ്യമില്ലായിരുന്നു. മാത്രമല്ല 2ഭാഷകൾ അതായത് ഇംഗ്ളീഷ് കൂടി ഉപയോഗിച്ചിരിക്കുന്നു. രണ്ട് ഭാഷകളും ഒരേവിധത്തിൽ അനുകരിക്കുവാൻ അതും 24 പേജുകളിൽ മറ്റൊരാൾക്ക് ബുദ്ധിമുട്ടാണ്‌.
രണ്ടാമത്തേ കത്ത് ഇപ്പോൾ പുതുതായി വന്നതാണെന്നു നിസംശയം പറയാം. സരിത ഉയർത്തികാട്ടിയ യഥാർഥ കത്തിൽ ഇപ്പോൾ 30 പേജുകൾ ഉണ്ട്. 30 പേജ് കത്ത് ഇപ്പോഴാണ്‌ ഉണ്ടായതും, അറിയുന്നതും. ഇങ്ങിനെ ഒരു പേജെണ്ണം ഒരു വർഷത്തിലധികമായിട്ടും സരിതപോലും പറഞ്ഞിട്ടില്ല. ഈ രണ്ടു കത്തും സരിത.എസ്.നായരുടേത് തന്നെയാണ്‌. 24 പേജുകൾ ഉള്ള തന്റെ ആദ്യ കത്തിനു പകരം അവർ തന്നെ അഭിഭാഷകരുമായി ആലോചിച്ച് പുതിയത് തയ്യാറാക്കുകയായിരുന്നു എന്നു കരുതാം. ആദ്യ കത്ത് ഗണേശ്കുമാറിന്റേയും, പി.സി.ജോർജിന്റേയും, നികേഷ് കുമാറിന്റെയും കൈവശത്തിലായ വിഷമത്തിൽ അതിൽ രഹസ്യങ്ങളും വിലപേശലുകളും നഷ്ടമാകുമെന്ന തിരിച്ചറിവിൽ അവർ പുതുതായി ഉണ്ടാക്കിയ കത്താണ്‌ 30 പേജിൽ.
സരിത ഇപ്പോൾ നിഷേധിച്ച കത്ത് സൂക്ഷിച്ചു വയ്ച്ചത് ബാലകൃഷ്ണപിള്ളയും, ഗണേശ് കുമാറുമാണെന്ന് നേരത്തേ പറഞ്ഞിരുന്നു. പി.സി.ജോർജ്ജിനും നികേഷ് കുമാറിനും കത്ത് ലഭിച്ചത് ഗണേശിലൂടെയായിരുന്നു. ഗണേശിന്റെ ആത്മസുഹൃത്തായിരുന്നു സരിത. അവർതമ്മിലുള്ള പല ഇടപാടുകളും പുറത്താവുന്നതോടെയായിരുന്നു ഗണേശിന്റെ വിവാഹമോചനത്തിലും എത്തിച്ചത്. സരിതയുടെ വാട്സപ്പിലെ നഗ്ന ദൃശ്യങ്ങളുടെ വിരുന്നുകാരനു ഒരിക്കലും സരിതയുമായി പിണങ്ങാൽ ആകില്ല. സരിതയേ ജയിലിൽനിന്നും ഇറക്കാനും, പലർക്കും നഷ്ടപരിഹാരം നല്കാനും, ആയിരകണക്കിനു സാരികൾ വാങ്ങി സെലിബ്രേറ്റി വേഷമണിയാനും ഒക്കെ പണമൊഴുകിയ സരിതയുടെ ഗോഡ്ഫാദർമാർ ആരെന്ന് എല്ലാവർക്കും അറിയാം.

പി.സി.ജോർജ്ജും, ബാലകൃഷ്ണപിള്ളയും, സരിതയുടെ ശരീരം വയ്ച്ച് രാഷ്ട്രീയ എതിരാളികളേ ഇല്ലാതാക്കാൻ നോക്കുകയാണ്‌. നികേഷ് കുമാറാകട്ടെ കിട്ടിയ തക്കം നോക്കി ഉമ്മൻ ചാണ്ടിയോടും മറ്റുമുള്ള കലി തീർക്കുന്നു. പണ്ട് പലരും ഉപയോഗിച്ച് തള്ളിയ സരിതയുടെ ലൈഗീകത വയ്ച്ച് ഇവർ ബാഡ് പ്ലേ നടത്തുകയാണ്‌. ഇവരോട് ചില ചോദ്യങ്ങൾ.
1. ഒരു വർഷത്തിലധികമായി എന്തിനാണ്‌ ഈ കത്ത് ഒളിപ്പിച്ചു വയ്ച്ചത്?
2. സോളാർ കമ്മീഷനു മുപിൽ എന്തുകൊണ്ട് കത്ത് പൂർണ്ണരൂപത്തിൽ കൈമാറിയില്ല.
3. കത്ത് ലഭിച്ചിട്ടും മാസങ്ങളായി വാർത്തകളും, സ്കൂപ്പും നല്കാതെ എന്തിനായിരുന്നു നികേഷ് കുമാർ അത് പോകറ്റിലിട്ട് സൂക്ഷിച്ചത്?
4. ഈ കത്തുവയ്ച്ച് ബാലകൃഷ്ണപിള്ളയും പി.സി.ജോർജ്ജും സർക്കാരിനേ എത്രയോ കാലമായി ബ്ലാക്മെയിൽ ചെയ്യുന്നു..എന്തിനായിരുന്നു?
5. ഇതേ കത്തുവയ്ച്ച് സർക്കാരിനേ പലരീതിയിലും നികേഷ് കുമാർ ബ്ലാക്മെയിൽ ചെയ്തിരുന്നു, എന്തിനായിരുന്നു?
6. ഇപ്പോഴും കത്തിൽ പലരുടേയും പേരുകൾ ഉണ്ടായിട്ടും എല്ലാം പറയാതെ എന്തുകൊണ്ട് ജോസ്.കെ.മാണിയേ മാത്രം ടാർജറ്റു ചെയ്യുന്നു?
7. ജോസ്.കെ.മാണിയേക്കാൾ വമ്പൻ സ്രാവുകൾ കത്തിൽ ഉള്ളപ്പോൾ അവരെ എന്തുകൊണ്ട് വെറുതേ വിട്ടു?

നികേഷ്കുമാർ സരിതയുടെ കത്തും അതിന്റെ വിവരങ്ങളും മാസങ്ങൾ മുമ്പേ കിട്ടിയിട്ടും മിണ്ടാതിരുന്നു. അദ്ദേഹം ആ കത്തു കാട്ടി സർകാരിനേയും, മന്ത്രിമാരെയും ഒക്കെ തരം പോലെ ബ്ലാക്മെയിൽ ചെയ്യുകയായിരുന്നു. എന്തുകൊണ്ട് റിപോർട്ടർ ചാനൽ സത്യസന്ധമായിരുന്നെങ്കിൽ ഈ കത്ത് നേരത്തേ പ്രസിദ്ധീകരിച്ചില്ല?. പി.സി.ജോർജ്ജിനും പിള്ളയ്ക്കും പറയാൻ രാഷ്ട്രീയ സാഹചര്യമെങ്കിലും ഉണ്ട്. നികേഷ് കുമാറേ നിങ്ങൾക്ക് മാധ്യമ ധർമ്മം എന്നൊന്നു ഉണ്ടായിരുന്നേൽ എന്തുകൊണ്ടാണ്‌ ആ കത്തിൽ പരാമശിക്കപ്പെടുന്ന മന്ത്രിമാരുടേയും, ഭരണ പ്രതിപക്ഷ എം.എൽ.എ മാരുടേയും മുൻ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാലിന്റേയും പേരുകൾ മനപൂർവ്വം ഒഴിവാക്കി വാർത്തകൾ നല്കിയത്?..നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ മാത്രം സരിതയുടെ കത്തിൽനിന്നും വേർതിരിച്ചെടുത്ത് വേട്ടയാടുന്നത് എന്തു നീതിയാണ്‌?..എന്തു മാധ്യമ പ്രവർത്തനമാണ്‌. മറ്റുള്ളവരെ വിരട്ടിയും, ഭയപ്പെടുത്തിയും ചൊല്പടിക്ക് നിർത്താനും സാമ്പത്തിക നേട്ടവും പരസ്യമാർകറ്റും വളർത്താനും നികേഷ് കുമാർ ഈ കത്ത് ശരിക്കും ഉപയോഗപ്പെടുത്തുകയയിരുന്നു. ആ കത്തിൽനിന്നും മുനിര പേരുകൾ ഒഴിവാക്കി വാർത്ത്കൾ നല്കിയതിൽ 2 നീതിയും അധാർമ്മികതയും ഉണ്ട്. നട്ടെല്ലില്ലാത്ത വാഴപ്പിണ്ടി മാധ്യമപ്രവർത്തനമാണിത്. സരിതയുടെ ശരീരമാണ്‌ ഇപ്പോൾ നിങ്ങളുടെ വളം. ശവം തീനി ഉറുമ്പുകളാകരുത് മാധ്യമ പ്രവർത്തകർ. എത്ര സ്വാദോടെയാണ്‌ നികേഷിന്റെ ചാനൽ സരിതയുടെ ശരീരവും കത്തും വില്പന നടത്തിയതും, തിന്നുന്നതും?..കഷ്ടമാണ്‌..

Loading...

സരിതയുടെ ലൈഗീകതയും ശരീരവും ഇപ്പോൾ മാർകറ്റിൽ ശരിക്കും വില്ക്കുന്നത് റിപ്പോർട്ടർ ചാനലും, ആദ്യ കത്തു സൂക്ഷിക്കാൻ സരിത വിശ്വസിച്ചേല്പ്പിച്ച വിശ്വസ്തരുമാണ്‌. സരിത ഇപ്പോൾ അവരുടെ എഴുത്തും വാക്കുകളും വില്ക്കുന്നു, ഇവർ അവരുടെ ശരീരവും. അതുകൊണ്ട് തന്നെയാണ്‌ കൈവിട്ടുപോയ സരിതയുടെ ആദ്യ കത്തിന്റെ സ്ഥാനത്ത് 30പേജുള്ള രണ്ടാമത്തേ കത്ത് അവർക്ക് വീണ്ടും എഴുതേണ്ടിവന്നത്. പി.സി.ജോർജിന്റെയും, നികേഷ് കുമാറിന്റേയും, ബാലകൃഷ്ണപിള്ളയുടേയും രാഷ്ട്രീയത്തേ സരിത മലർത്തിയടിച്ചിരിക്കുന്നു. കൂറ്റന്മാരായി നടക്കുന്ന ഈ കൊമ്പനാനകൾ ആദ്യം സരിതയുടെ കളരിയിൽ പോയി ഇനി രാഷ്ട്രീയവും കളിയും പഠിക്കട്ടെ. നിരവധി പേരുകൾ ഉള്ള കത്തിൽനിന്നും പ്രമുഖരെപോലും ഒഴിവാക്കി മധ്യനിരയിലുള്ള ജോസ്.കെ.മാണിയേ ടാർജറ്റു ചെയ്തതിൽ ദുരൂഹതയുണ്ട്. ഒരു കാര്യം പുറത്തുകൊണ്ടുവരുമ്പോൾ അതിന്റെ യഥാർഥ ഭാഗം മറച്ചുവയ്ച്ചും തെറ്റിദ്ധരിപ്പിച്ചും ആകാൻ പാടില്ലായിരുന്നു.

സരിത 30 പേജുള്ള കത്തുമായി നടത്തിയ പത്ര സമ്മേളനം മറ്റൊരു നാടകമായിരുന്നു. അത്‌ പലർക്കുമുള്ള മുന്നറിപ്പ് നല്കലും, മറ്റൊരു ബ്ലാക്മെയിലിങ്ങും ആയിരുന്നു. ക്യാമറകൾക്ക് മുന്നിൽ വ്യക്തമായും ചിത്രങ്ങൾ എടുക്കാൻ സരിത 30 പേജ് കത്ത് തുറന്നു കാണിച്ചു. ചിത്രങ്ങൾ പതിയാനുള്ള സമയവും ഒക്കെ നല്കി സാവധാനം പേജുകൾ മറിക്കുകയായിരുന്നു. അവർ അറിഞ്ഞുകൊണ്ട് മുമ്പ് സ്വന്തം ശരീരം തുറന്നിട്ട പോലെ മനപൂർവ്വം അവരുടെ 30പേജ് കത്തും തുറന്നു വയ്ക്കുകയായിരുന്നു.

എന്തിനാണ്‌ ഒരു സ്ത്രീയുടെ കത്തിൽ കേരളം ഇളകി മറിയുന്നത്. കുപ്രസിദ്ധയായ ഒരു സ്ത്രീയുടെ വാക്കുകൾക്ക് എത്രമാത്രം ശുദ്ധിയും, നന്മയുടെ കണികയുമുണ്ട്. ഇവർ ഓരോ ദിവസവും ഓരോ പേരുകൾ പറയുക, എഴുതുക, കത്തുകൾ മാറ്റിയെഴുതുക..എന്താണിതിനൊക്കെ അർഥം. ലൈഗീകമായി നേടിയ കുപ്രസിദ്ധിയും നിരവധി ക്രിമിനൽ തട്ടിപ്പ് കേസിൽ പ്രതിയായതുമായ ഒരു സ്ത്രീ പറയുന്നത് അതേ പടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നു. യാതൊരു തെളിവും ഇല്ലാതെ പലരേയും വിധിക്കുന്നു, ക്രൂശിക്കുന്നു. ഇരകൾക്ക് യാതൊരു നീതിയും, അവസരവും നല്കാതെ സരിത പലരേയും വേട്ടയാടുന്നു. സരിത ആരുടെ പേരു പറഞ്ഞാലും എഴുതിയാലും അവന്റെ കാര്യം കട്ടപുകയായതുതന്നെ. യാതൊരു നീതിയും ഇല്ലാത്ത, വിചാരണയും, പ്രകൃതി നീതിപോലും നല്കാത്ത വധശിക്ഷയാണ്‌ നടക്കുന്നത്.

ഇവർക്ക് ആവശ്യം പലരേയും ഇനിയും ബ്ലാക്മെയിൽ ചെയ്യലും, ധനപരമായി ഉപയോഗപ്പെടുത്തലും മാത്രമാണ്‌. സരിതയുടെ കത്തുകൾക്ക് ഇനിയും പേജെണ്ണം കൂടും. ആ പുതിയ കത്തിന്റെ കൂടെ പുതിയ കുറിപ്പുകൾ വിട്ടുപോയതും ഇപ്പോൾ കിട്ടിയതും എന്നൊക്കെ പറഞ്ഞ് ഇനിയും ക്ലിപ്പ് ചെയ്യപ്പെടും. ഈ ഭരണം മറി സി.പി.എം ഭരണം വന്നാൽ അങ്ങിനെ ചെയ്യുന്ന ക്ളിപ് ചെയ്യലിൽ ചിലപ്പോൾ കോടിയേരി മുതൽ പിണറായി വരെയും അവരുടെ മറ്റ് നേതാക്കളും, മക്കളും ഒക്കെ വരാം. അതാണ്‌ സരിത. അവൾ തരം പോലെ കത്തെഴുതുകയും, എഴുതിയത് തിരുത്തുകയും, പുതിയത് ഇറക്കുകയും ഒക്കെ ചെയ്യുന്ന കുപ്രസിദ്ധി നേടിമെയ് വഴക്കമുവളായി മാറി കഴിഞ്ഞു. സരിതയ്ക്ക് ആരുടെ പേരുകളും ഇപ്പോൾ പറയാം. എത്രപേരുടെ കുടുംബങ്ങളും തകർക്കാം. അതെല്ലാം തെളിവുകൾ ഇല്ലാതെ ജനം സ്വീകരിക്കുന്ന കാഴ്ച്ചയാണ്‌. സരിത പറയുന്ന പേരുകളേ വിചാരണയും കോടതിയും ഒന്നുമില്ലാതെ സമൂഹം ശിക്ഷിക്കുന്നു, നശിപ്പിക്കുന്നു.

മന്ത്രി ആര്യാടൻ മുതൽ സംസ്ഥാന മന്ത്രിമാർ, ചെറുപ്പക്കാരായ എം.എൽ.എമാർ, എം.പി മാർ കേന്ദ്ര മന്ത്രിമാർ, ഉന്നത രാഷ്ട്രീയ നേതാക്കൾ, മോഹൻലാലിന്റെ നേതൃത്വത്തിൽ സിനിമാ താരങ്ങൾ ഒക്കെ തിയതി വാങ്ങി ക്യൂ നിന്നു സരിതയിൽ ലൈഗീക ആസക്തി തീർക്കാൻ. അതും ചുരുങ്ങിയ നാളുകൾകൊണ്ട് രാഷ്ട്രീയ സിനിമാ ലോകത്തേ മാത്രം ലിസ്റ്റാണിത്. ബിസിനസ് ലോകത്തേയും, സോളാർ പാനലുകൾ വയ്ക്കാൻ പോയ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേ കസ്റ്റ്മേഴ്സിന്റെ ലിസ്റ്റുകൾ വന്നിട്ടില്ല. കാരണം ഇതിൽ കൂടുതൽ സോളാർ പിടിപ്പിക്കിന്നിടത്തും മറ്റും ആളുകളുടെ ലിസ്റ്റുണ്ടാകാം. അവിടെയാണല്ലോ ശരിക്കും ബിസിനസ് എക്സിക്യൂട്ട് ചെയ്യുന്നത്. 200 കോടിരൂപയുടെ തട്ടിപ്പു നടത്തിയ ശബരീ നാഥ് എന്ന പയ്യനുപോലും ഇത്ര സ്വീകരണം കിട്ടിയില്ല. 10കോടിയുടെ വെട്ടിപ്പു നടത്തിയ കമ്പിനിയുടെ ജീവനക്കാരിയായ സരിതയ്ക്ക് ലഭിച്ച കേരളത്തിലേ ജനപിന്തുണ അത്രയേറെയാണ്‌. 10 കോടി തട്ടിപ്പ് നടത്തിയതിൽ 1 രൂപപോലും ഖജനാവിൽനിന്നും പോയിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോഴോ..ഇ കേസുമായി ബന്ധപെട്ട് കമ്മീഷൻ, പോലീസ് നടപടികൾ, ഭരണം നിലനിർത്താൻ നടക്കുന്ന നീക്കങ്ങൾ, സരിതയുടെ ബ്ലാക്ക് മെയിലുകൾ എന്നിവയ്ക്കായി ഖജനാവിൽനിന്നും ഒഴുകിയ കണക്കിന്റെ കോടികൾ എത്രയോ വരും. സി.പി.എം നടത്തിയ സോളാർ സിക്രട്ടറിയേറ്റ് സമരത്തിനുമാത്രം 3 കോടിയിലേറെയാണ്‌ ചിലവായത്. ഹർത്താലും, അക്രമവും മറ്റുമായി പൊതു സമൂഹത്തിനുണ്ടായ നാശം എത്രയോ കോടികൾ വരും. വികസനവും, ജനക്ഷേമവും, ജീവിതവും ഒക്കെ ചർച്ചചെയ്യേണ്ട നമ്മുടെ നിയമസഭ ഒരു വർത്തിലധികമായി ഇതാണ്‌ ചർച്ചചെയ്യുന്നത്. മുന്നണിയോഗങ്ങളും മന്ത്രിസഭയും, കക്ഷി നേതാക്കളും എല്ലാം സമയം ഇതിനായി മാത്രം ചിലവിടുന്നു. നമ്മുടെ മാധ്യമങ്ങൾ വിലകൂടിയ വരുടെ കോളങ്ങളും നിമിഷങ്ങൾക്ക് വിലയുള്ള ചാനൽ സ്ക്രീനുകളും സരിതയെ അണിയിച്ചൊരുക്കി എഴുന്നൊള്ളിക്കുകയാണ്‌. എത്ര ഭീകരവും, ഭയാനകവും, വിനാശകരവുമായ കാര്യമാണ്‌ ഈ സ്ത്രീ വയ്ച്ച് കാട്ടികൂട്ടുന്നതെല്ലാം.

സരിതയുടെ ശരീരവും, ചേഷ്ടകളും മുമ്പ് മന്ത്രിമാർ അടക്കമുവർക്കായിരുന്നു ആവശ്യം. എന്നാൽ ഇന്ന് അവരേ ശരിക്കും ഉപയോഗപ്പെടുത്തുന്നത് ചാനലുകളാണ്‌. ഒരു ദിവസം കടന്നു കിട്ടാനും, റേറ്റിങ്ങിനും വേണ്ടി അവർ സരിതയേ എഴൊന്നൊള്ളിക്കുകയാണ്‌. സരിത എത്തിയാൽ കാഴ്ച്ചക്കാർ കൂടുമെന്ന് അവർക്കറിയാം. ക്യാമറയ്ക്ക് മുന്നിൽ പരസ്യമായി സരിതയോട് വേഴ്ച്ച നടത്തിയതും, ശാരീരികമായി ബന്ധപെട്ടതുമെല്ലാം ചോദിക്കുന്നതും സരിത അത് വേണ്ട ശരീര ഭാഷയിലൂടെ പ്രതികരിക്കുന്നതും കേരളം പുളകം കൊണ്ട് സ്ക്രീനിലൂടെ ലൈവായി കാണുകയാണ്‌. ചാനലുകൾ വാർത്തയും, അറിവും നല്കുക എന്നതിലപ്പുറം കാഴ്ച്ചക്കാർക്ക് കണ്ണിനും, അവരുടെ ലൈഗീക വികാരങ്ങൾക്കും സുഖം നല്കുക എന്ന ശൈലിയാണ്‌ സരിത വാർത്തയിൽ കാണിക്കുന്നത്.