എസ്പി നാഭിക്ക് ചവിട്ടുമ്പോൾ മറ്റൊരു പൊലീസുകാരൻ മുതുകത്ത് ഇടിക്കുകയായിരുന്നു: ശബരിമലയിൽ നടന്ന ക്രൂര മർദനത്തെ കുറിച്ച് സാക്ഷി

തിരുവനന്തപുരം: സർക്കാരിന്‍റെയും ഡിജിപിയുടെയും കർശന നിർദേശമുണ്ടായിട്ടും ശബരിമലയിൽ അയ്യപ്പ ഭക്തനെതിരെ നടന്നത് ക്രൂരമായ അതിക്രമം. കഴിഞ്ഞ ദിവസമാണ് സന്നിധാനത്ത് ഭക്തനു നേരെ പൊലീസ് ക്രൂരമായ അതിക്രമം അഴിച്ചുവിട്ടത്. എന്നാൽ അതിക്രമം ഉണ്ടായിട്ടില്ലെന്ന് ആവർത്തിക്കുമ്പോഴും നടന്നത് അതിക്രൂരമായ നടപടികളാണെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.

സംഭവത്തിന്‍റെ ദൃക്സാക്ഷിയായ ശ്രീനാഥ് എന്ന യുവാവാണ്‌ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. തമിഴ്നാട്ടിൽ നിന്നെത്തിയ രണ്ട് യുവതികളോട് പ്രായം ചോദിച്ചതാണ്‌ വിഷയങ്ങളുടെ തുടക്കം. യുവതികൾ വന്നാൽ മടക്കി അയക്കാനും, ക്ഷേത്രത്തിലെ ചിട്ടകൾ പറഞ്ഞ് മനസിലാക്കാനും വേണ്ടി ആയിരുന്നു ഇങ്ങിനെ ചെയ്തത്. തുടർന്ന് എസ്.പിയുടെ നേതൃത്വത്തിൽ മരക്കൂട്ടത്ത് 16മത്തേ ഷെഡിൽ പൊലീസ് വരികയായിരുന്നു. ഈ സമയത്ത് അവിടെ കിടന്ന് ഉറങ്ങുകയായിരുന്നുചങ്ങനാശേരി സ്വദേശി ഗണേഷ് എന്ന യുവാവ്‌ തന്‍റെ മൊബൈലുമായി പുറത്ത് വന്ന പൊലീസുകാരുടെ വീഡിയോ എടുത്തതാണ്‌ മർദ്ദിക്കാൻ കാരണം.

Loading...

പൊലീസ് തെറിയഭിഷേകം സന്നിധാനത്ത് നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ ആയിരുന്നു പകർത്താൻ ശ്രമിച്ചതെന്ന് ശ്രീനാഥ് പറഞ്ഞു. ഞങ്ങളുടെ പൊന്നിന്‍റെ പൊന്നായ അയ്യപ്പ സ്വാമിക്ക് ജീവൻ തന്നെ കൊടുക്കാൻ തയ്യാറായി ഭക്തിയോടെ നിൽക്കുന്ന പണ്യസ്ഥാനത്ത് പൊലീസിന്‍റെ പച്ചതെറി വീഡിയോയിൽ പകർത്തുകയായിരുന്നു ഉദ്ദേശ്യം. തുടർന്ന് വീഡിയോ എടുത്തുകൊണ്ടിരുന്ന ഗണേഷിന്‍റെ കൈയ്യിൽ നിന്നും മൊബൈൽ പൊലീസ് ബലമായി വാങ്ങിച്ചു.

മൊബൈൽ തരാം എന്നു പറഞ്ഞ് കൂട്ടികൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒരു തെറ്റും ഗണേഷ് ചെയ്തില്ല എന്നും എല്ലാത്തിനും ദൃക്സാക്ഷിയായ ശ്രീനാഥ് പറഞ്ഞു. ഗണേഷ് കരയുന്നത് കേട്ട് ഓടി ചെന്നപ്പോൾ എസ്.പി നാഭിക്ക് മുട്ടുകാൽ വച്ച് ആഞ്ഞിടുക്കുന്നതും മറ്റൊരു മഫ്ടി പൊലീസുകാരൻ അതേ സമയത്ത് കൈ മുട്ട് കൊണ്ട് പുറത്ത് ഇടിക്കുന്നതുമായിരുന്നു. പൊലീസ് മർദ്ദനം കഴിഞ്ഞ് ശ്രീനാഥ് ശ്വാസം പോലും കിട്ടാതെ കിടക്കുകയായിരുന്നു, ശ്വാസം വലിക്കാൻ ബുദ്ധുമിട്ടിയപ്പോൾ നെഞ്ച് തിരുമി കൊടുത്ത് ജീവൻ നിലനിർത്തുകയായിരുന്നു.

70ഓളം പോലീസുകാർ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. എസ്.പിയും, ഡി.വൈ.എസ്.പിയും, 3 സി.ഐ മാരും ഉണ്ടായിരുന്നു. ഗണേഷ് അവശ നിലയിൽ ശാസവും ആമ്പുലൻസും കിട്ടാതെ ചുമച്ച് ഇരുട്ടത്ത് കിടക്കുകയായിരുന്നു. പമ്പ വരെ ഗണേഷിനെ ചുമന്ന് ഇറക്കുകയായിരുന്നു. ഗണേഷിനു അഞ്ചുവയസുവരെ സംസാര ശേഷി ഇല്ലായിരുന്നു. തുടർന്ന് ശബരിമലയിൽ വന്നപ്പോഴാണ്‌ സംസാര ശേഷി ലഭിച്ചത്. അന്നു മുതൽ എല്ലാ മാസവും ഗണേഷ് ശബരിമലയിൽ എത്താറുണ്ട്.പമ്പയിൽ നിന്നും ആശുപത്രിയിൽ നിന്നും ഗണേഷ് മൂത്രം ഒഴിച്ചത് രക്തം ആയിരുന്നു. എസ്.പിയാണ്‌ മർദ്ദിച്ചത് എന്നും അതിനു ഞാൻ സാക്ഷിയാണെന്നും ശ്രീനാഥ് പറഞ്ഞു.