തിരുവനന്തപുരത്ത് ആശങ്ക വര്‍ദ്ധിക്കുന്നു;തീരദേശ മേഖലയില്‍ അതീവ ജാഗ്രത

തിരുവനന്തപുരം : കേരളത്തില്‍ ഇന്നലെ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കണക്കുകള്‍ ആശങ്ക പടര്‍ത്തുന്നതാണ്. ഇന്നലെ മാത്രം തിരുവനന്തപുരത്ത് 201 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ ആശങ്ക പടര്‍ത്തുന്നത് തലസ്ഥാനത്തെ തീരമേഖലയിലാണ്. ഇവിടെയാണ് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നത്. ഇത് കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. വിഴിഞ്ഞം മേഖലയില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചക്കിടെ അന്‍പതിലേറെ കേസുകളാണ് സ്ഥിരീകരിച്ചത്. ഈ മേഖലയില്‍ ഓരോ പ്രഥമഘട്ടചികിത്സാകേന്ദ്രങ്ങള്‍ ഉടന്‍ തുറക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പളളി , വലിയതുറ, ബീമാപളളി തുടങ്ങിയ മേഖലകളിലായി 350 ലേറെ പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം, പുല്ലുവിള, പെരുമാതുറ, അഞ്ചുതെങ്ങ് അടക്കം ജില്ലയിലെ മറ്റ് തീരദേശ മേഖലകളിലും കേസുകള്‍ ഉയരുകയാണ്. പൂന്തുറ മേഖലയിലെ മത്സ്യത്തൊഴിലാളികളില്‍ പലരും വിഴിഞ്ഞത്ത് നിന്നാണ് കടലില്‍ പോകാറ്. എന്നാല്‍ ഇതില്‍ രണ്ട് പേര്‍ക്ക് രണ്ടാഴ്ച മുന്‍പ് കോവിഡ് സ്ഥിരികരിച്ചിരുന്നു. തുടര്‍ന്ന് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആ സമയത്ത് ആവശ്യമുയര്‍ന്നെങ്കിലും കാര്യമായ പരിശോധനകള്‍ ഉണ്ടായില്ല.

Loading...