സമ്പര്‍ക്കത്തിലൂടെ രോഗബാധ വര്‍ദ്ധിക്കുന്നു,തിരുവനന്തപുരത്ത് അതീവ ജാഗ്രത

തിരുവനന്തപുരം:പുതിയതായി അഞ്ചുപേര്‍ക്കു കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. ജില്ലയിലെ പുതിയ ചില പ്രദേശങ്ങളെ കൂടി ഹോട്ടസ്പോട്ടില്‍ ഉ‍ള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഇന്നലെയാണ് തിരുവനന്തപുരം ജില്ലയില്‍ അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ ഉള്‍പ്പെടുത്തി. ഏ‍‍ഴ്പ്രദേശങ്ങളെയാണ് കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ആറ്റുകാലിലെ 70 ാം നമ്പര്‍ വര്‍ഡ്.

കുര്യത്തിയിലെ വാര്‍ഡ് നമ്പര്‍ 73, കളിപ്പാന്‍ കുളം 69 ാം വാര്‍ഡ് മണക്കാടിലെ 72 ാം വാര്‍ഡ്. തൃക്കണാപുരം ടാഗോര്‍ റോഡ്, പുത്തന്‍പാലം, വള്ളക്കടവിലെ 88ാം വാര്‍ഡ് എന്നീ പ്രദേശങ്ങളെയാണ് കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്നലെ ജില്ലിയില്‍ രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ ടെക്നീഷ്യനും മറ്റൊരാള്‍ ഇവിടെ നിന്നും റിട്ടയര്‍ചെയ്തയാളുമാണ്.ഇതിന്‍റെ അടിസ്ഥാനത്തില്‍ വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ 12 ജീവനക്കര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.

Loading...