ലത്തീന്‍ സഭയുടെ ഭൂമി കച്ചവടം ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിന് ഊരുവിലക്ക്

അടിമലത്തുറയില്‍ ഭൂമി കച്ചവടം അടക്കം വൈദികന്‍റെ നടപടികളെ ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തെ ഊരുവിലക്കി ലത്തീന്‍ പള്ളിക്കമ്മിറ്റി. വൈദികനോട് കയര്‍ത്തതിന് കുടുംബം ഒരു ലക്ഷം പിഴ നല്‍കണമെന്നാണ് കമ്മിറ്റിയുടെ ശാസന. ഉഷാറാണിയും കുടുംബവും ഇപ്പോള്‍ നഗരത്തിലെ ലോഡ്ജിലാണ് താമസം. ജനിച്ച്‌ വളര്‍ന്ന അടിമലത്തുറ ഇന്ന് ഉഷാറാണിക്ക് പേടിസ്വപ്നമാണ്. ഇടവക വികാരി മെല്‍ബിന്‍ സൂസയുടെ നടപടികളില്‍ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചതോടെ പള്ളിക്കമ്മിറ്റിയുടെ കരടായി.

ചെറിയമ്മയും ഇടവകാംഗവുമായ മേഴ്സിയുടെ അര്‍ബുദ രോഗ ചികിത്സക്ക് സഹായം ചോദിച്ചതോടെ എല്ലാം അതിരുവിട്ടു. ഈ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നല്‍കി. രണ്ടും ഇഴഞ്ഞ് നീങ്ങുകയാണ്. തുറയില്‍ എല്ലാം തീരുമാനിക്കുന്നത് വൈദികനെന്ന് ഉഷാറാണി പറഞ്ഞു. ഉഷാറാണി തന്നെ ആക്രമിച്ചുവെന്നാണ് വൈദികന്‍ പറയുന്നത്. തിരിച്ചും പൊലീസില്‍ പരാതി നല്‍കി. രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പൊലീസ് കേസ് എല്ലാംകൊണ്ടും നട്ടംതിരിഞ്ഞിരിക്കുകയാണ് ഉഷാറാണിയും കുടുംബവും.

Loading...

ഉഷാറാണി തന്നെ ആക്രമിച്ചുവെന്നാണ് വൈദികന്‍ പറയുന്നത്. തിരിച്ചും പൊലീസില്‍ പരാതി നല്‍കി. രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പൊലീസ് കേസ് എല്ലാംകൊണ്ടും നട്ടംതിരിഞ്ഞിരിക്കുകയാണ് ഉഷാറാണിയും കുടുംബവും. വിഷയത്തില്‍ ഇടപെടുമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പള്ളികമ്മിറ്റി അനധികൃതമായി പതിനൊന്ന് ഏക്കര്‍ തീരപ്രദേശം കയ്യേറി മല്‍സ്യ തൊഴിലാളികള്‍ക്ക് മറിച്ചു വിറ്റുവെന്ന് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ഇന്നലെ നല്‍കിയിരുന്നു. അന്വേഷണത്തില്‍ അന്‍പത്തിഅഞ്ച് സെന്റ് റവന്യൂ ഭൂമിയും കയ്യേറിയതായി തെളിഞ്ഞിട്ടുണ്ട്. അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ തീരദേശചൂഷണമാണ് തിരുവനന്തപുരം അടിമലത്തുറയില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സംബന്ധിച്ച കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് റെവന്യൂ വകുപ്പ് മുഖ്യ മന്ത്രിക്കു കലക്ടര്‍ സമര്‍പ്പിച്ചു. മുഖ്യ മന്ത്രിയുമായി ആലോചിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട മല്‍സ്യ തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുമെന്നും, ഒരു തരത്തിലും കയ്യേറ്റം അനുവദിക്കില്ല എന്നും. കൈയേറ്റത്തിന് പട്ടയം നല്‍കില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് പള്ളികമ്മിറ്റിയുടെ തീരദേശ കയ്യേറിയത് ചോദ്യം ചെയ്ത വീട്ടമ്മയെ ഊരുവിലക്കുമായി ഇവര്‍ എത്തുന്നത്.

സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാന്‍ കഴിയാന്‍ കഴിയില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞിരുന്നു. അടിമലത്തുറയിലെ ലത്തീന്‍ പള്ളിക്കു കീഴിലുള്ള അമലോത്ഭവ മാതാ കമ്മിറ്റി 11 ഏക്കറോളം തീരം കയ്യേറി മല്‍സ്യ തൊഴിലാളികള്‍ക്ക് ഭൂമി മറിച്ചു വില്‍ക്കുകയാണ് ഉണ്ടായത്. ഇത്തരത്തില്‍ 266 കുടുംബങ്ങളെയാണ് പള്ളി കമ്മിറ്റി വഞ്ചിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തന്നെ മല്‍സ്യ തൊഴിലാളികള്‍ക്ക് ഇവിടെ ഭൂമിയും വീടും സൗജന്യമായി നല്‍കാന്‍ പദ്ധതിയിട്ടിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടു. പിന്നീട് പള്ളി കമ്മിറ്റി തീരം കയ്യേറി മൂന്ന് സെന്റ് വീതം വിഭജിച്ചു വില്പന നടത്തുകയായിരുന്നു. സ്ഥലം വാങ്ങുന്നവര്‍ക്ക് യാതൊരു രേഖയും നല്‍കില്ല പള്ളിയുടെ സംരക്ഷണം എല്ലായിപ്പോഴും ഉണ്ടാകുമെന്നാണ് മല്‍സ്യ തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്.

പിന്നീട് കമ്മിറ്റിയില്‍ നിന്ന് വാങ്ങിയ സ്ഥലത്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ മല്‍സ്യ തൊഴിലാളികള്‍ക്ക് വീണ്ടും പണം മുടക്കേണ്ടതായ അവസ്ഥ വിശേഷമാണ് ഉള്ളത്. ഇത്തരത്തില്‍ നൂറിലധികം വീടുകളാണ് ഇവിടെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആയതിനാല്‍ ഇടവക നല്‍കിയ ഭൂമിയില്‍ വീട് വെച്ചവര്‍ക്കു വെള്ളമോ വൈദുതിയോ ലഭിച്ചിട്ടില്ല. നൂറ്റിതൊണ്ണൂറോളം കുടുംബങ്ങള്‍ ഇത്തരത്തില്‍ ചതിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. രണ്ടുകോടിയിലധികം രൂപയാണ് തീരഭൂമി കച്ചവടത്തില്‍ പള്ളിയും കമ്മിറ്റിയും തട്ടിയെടുത്തത്.

ഇവ കൂടാതെ വാണിജ്യ ആവശ്യങ്ങള്‍ക്കും പള്ളി തീരം കയ്യേറിയതായി റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒന്നര ഏക്കര്‍ കയ്യേറ്റ ഭൂമിയില്‍ വിശാലമായ കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ് പണിതുയര്‍ത്തിരിക്കുന്നത്. കൈയേറ്റ ഭൂമിയിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി ഇത് പൊളിക്കണമെന്നു ഉത്തരവിട്ടിരുന്നെങ്കിലും മല്‍സ്യ തൊഴിലാളികളെ മുന്‍നിര്‍ത്തി പള്ളി കമ്മിറ്റി പ്രതിഷേധിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നടപ്പാക്കാതെ തിരികെ പോകേണ്ടി വന്നു. കടല്‍ ക്ഷോഭമടക്കമുള്ള പ്രതികൂല കാലാവസ്ഥകളില്‍ നിന്നും ആളുകളെ രക്ഷിക്കാനാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നാണ് പള്ളി അധികൃതരുടെ പക്ഷം.