തിരുവനന്തപുരത്ത് ആറായിരം കടന്ന് പ്രതിദിന കൊവിഡ് കേസ്; ടിപിആർ 47.8 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്നു. ഇന്ന് രോ​ഗം സ്ഥിരീകരിച്ചതിൽസ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 6911 പേർക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 785 പേർ രോഗമുക്തരായി. 47.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 36,250 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അതേസമയം കോഴിക്കോട് ഇന്ന് 2,967 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 2,876 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 69 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 18 പേർക്കും 4 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9,700 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 574 പേർ കൂടി രോഗമുക്തി നേടി. 31.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14,409 പേരാണ് ചികിത്സയിലുള്ളത്.