ജോളി കട്ടപ്പനയിലേക്ക് എന്ന് പറഞ്ഞ് പോയിരുന്നത് കോയമ്പത്തൂരിലേക്ക്

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് പല ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടാകുന്നത്. മുഖ്യ പ്രതിയായ ജോളിക്ക് കേരളത്തിന് പുറത്തും ബന്ധങ്ങളുണ്ടെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. കട്ടപ്പനയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് ജോളി പലപ്പോഴും പോയിരുന്നത് കോയമ്പത്തൂരിലേക്കാണ്. തമിഴ് നാടിന്റെ പല ഭാഗങ്ങളിലും ജോളി പോയിട്ടുണ്ട്. മാത്രമല്ല ജോളിക്ക് കോയമ്പത്തൂരില്‍ നിന്നും മറ്റും പല ഫോണ്‍ കോളുകളും വന്നിട്ടുണ്ടെന്നാണ് വിവരം.

അതേസമയം കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ജോളി നടത്തിയത്. മക്കളെ രണ്ട് പേരെയും വീട്ടിലെ മുകളിലെ നിലയില്‍ ഉറക്കി കിടത്തിയ ശേഷം വാതില്‍ പുറത്തു നിന്ന് പൂട്ടി. പിന്നീട് താഴെയെത്തി ഭര്‍ത്താവ് റോയിക്ക് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നെന്ന് ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു.

Loading...

ഇന്നലെ വൈകുന്നേരം 3.30നാംണ് കൂടത്തായി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ വടകരയിലെ ഓഫീസില്‍ ആരംഭിച്ചത്. അറസ്റ്റിലായ ദിവസം കുറ്റസമ്മതം നടത്തിയ പല കാര്യങ്ങളും ഇന്നലെ ജോളി നിഷേധിച്ചു.

ആദ്യഭര്‍ത്താവ് റോയ് തോമസ് ഭക്ഷണം കഴിക്കുന്നതിനു മുന്‍പാണു കുഴഞ്ഞുവീണു മരിച്ചതെന്ന വാദം ജോളി ആവര്‍ത്തിച്ചു. മരിക്കുന്നതിന്റെ 10 മിനിറ്റ് മുന്‍പു റോയി ചോറും കടലയും കഴിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ള കാര്യം അന്വേഷണ സംഘം വീണ്ടും ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തില്‍ നടന്ന ചോദ്യം ചെയ്യലിലും പൊലീസ് ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ വാദം തെറ്റാണെന്നു സ്ഥാപിച്ചത്. എന്നാല്‍ റോയി പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടാവാം വീട്ടില്‍ വന്നതെന്നായിരുന്നു ഇന്നലെ ജോളിയുടെ മറുപടി.