വ്യവസായിയെ തേന്‍കെണിയില്‍ പെടുത്തിയ സീമ നിസാരക്കാരിയല്ല

വ്യവസായിയെ തേന്‍കെണിയില്‍ പെടുത്തി 45 ലക്ഷം തട്ടിയെ കേസിലെ മുഖ്യ പ്രതി ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമയെ(36) കുറിച്ച് പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗള്‍ഫ് നാടുകളിലുള്‍പ്പെടെ അനാശാസ്യ കേന്ദ്രങ്ങള്‍, നഗരകേന്ദ്രങ്ങളില്‍ പെണ്‍വാണിഭ റാക്കറ്റുകള്‍ തുടങ്ങിയവ സീമ നടത്തി വന്നിരുന്നതായി വിവരം. ഫേസ്ബുക്കിലൂടെ യുവവ്യവസായിയുമായി ബന്ധം സ്ഥാപിക്കുകയും വശീകരിച്ച് സ്വകാര്യ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

സീമയെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. വ്യവസായി ആദ്യം 40 ലക്ഷം രൂപ നല്‍കി. ബാക്കി തുക അടുത്ത ഘട്ടത്തിലും നല്‍കി. വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണു പോലീസിനെ സമീപിച്ചത്. വളരെ ആകര്‍ഷകമായി സംസാരിച്ചാണ് സീമയും കാമുകന്‍ ഷാഹിനും ഇരകളെ വീഴ്ത്തുന്നത്. പെരുമ്പാവൂരിലെ വ്യവസായിയെ കുടുക്കാന്‍ അവര്‍ മൂന്നു വര്‍ഷം കാത്തിരുന്നു.

Loading...

ചെറുപ്പത്തില്‍ വിവാഹം കഴിഞ്ഞ സീമ മൂന്ന് മാസം കഴിയും മുമ്പ് ബന്ധം പിരിഞ്ഞു. വഴിവിട്ട ജീവിതം നയിച്ച സീമ ആലുവ, അങ്കമാലി, തൃശൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. നാലാമത്തെ ഭര്‍ത്താവിനൊപ്പമാണു ചാലക്കുടിയില്‍ താമസിക്കുന്നത്. പിടിയിലായ സീമയെയും ഷാനുവിനെയും കോടതി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികള്‍ക്കായി തുടക്കത്തില്‍ വലിയതുക വീട്ടുകാരെ ഏല്‍പ്പിച്ചു സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നല്‍കാറുണ്ട്. സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്.

കഴിഞ്ഞ മാസം തൃശൂര്‍ നഗരത്തിലെ പി.ഒ. റോഡില്‍നിന്നു സീമയെ പെണ്‍വാണിഭത്തിനു പിടികൂടിയിരുന്നു. സീമയ്ക്കൊപ്പം വയനാട് സ്വദേശി സക്കീന, മൂന്ന് അന്യസംസ്ഥാന പെണ്‍കുട്ടികള്‍ എന്നിവരടക്കം ആറുപേരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കൊച്ചിയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ യുവതിയേയും പോലീസ് തെരയുന്നുണ്ട്.