കുവൈറ്റ്: ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൊണ്ടുവന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം തന്നെ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തന്നെ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. നാട്ടിലേക്ക് വരാന്‍ സാധിക്കാതെ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ജൂണ്‍ 9 മുതല്‍ പ്രതിദിനം 12 സര്‍വീസുകള്‍ ഇനി മുതല്‍ ഗള്‍ഫില്‍ നിന്നും നടത്തും.
ഇതോടെ മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ കണക്കുകള്‍ ഇങ്ങനെയാണ്. യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും 4 ഫ്‌ളൈറ്റുള്‍ വീതം, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും ഒന്നു വീതം സര്‍വീസുകളാണ് നടത്തുക. വന്ദേഭാരത് മിഷന്റെ ഭാഗമായാണ് ഇതത്രത്തില്‍ പ്രതിദിനം 12 സര്‍വീസുകള്‍ നടത്തുക. 420 ഓളം ചാര്‍ട്ടേഡ് വിമാനങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നും സര്‍വീസ് നടത്തും. ഇതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരം സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ കൂടുതല്‍ സര്‍വീസുകള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതോടെ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികളുടെ ആശങ്കയൊഴിയും.